Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3.25കോടിയുടെ കുഴൽ പണം; രണ്ടു യുവാക്കൾ അറസ്റ്റിൽ

hawala-arrest

തലശ്ശേരി∙ റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപണ വേട്ട. 3.25കോടി രൂപയുമായി കോഴിക്കോട് കൊടുവള്ളി ഓമശ്ശേരി പെരുന്തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷാലിഖ്(26), കൊടുവള്ളി കരുവൻപൊയിൽ പൊൻപാറക്കൽ വീട്ടിൽ ഇക്ബാൽ (30) എന്നിവരെ സിഐ കെ.ഇ.പ്രേമചന്ദ്രനും പാർട്ടിയും അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്നു ബാഗുകൾ ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ 3.25കോടി രൂപ കണ്ടെടുത്തു. 2000, 500, 100രൂപ നോട്ടുകളായിരുന്നു ബാഗിൽ.

ബെംഗളൂരുവിൽ നിന്നു കൊടുവള്ളിയിലേക്കു കൊണ്ടുപോവുകയായിരുന്നു തുക. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തെ തുടർന്നു പൊലീസ് ആർപിഎഫിനു വിവരം നൽകി. തുടർന്നു ഷൊർണൂർ മുതൽ ആർപിഎഫ് ട്രെയിനിൽ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ഇവർ കോഴിക്കോട് ഇറങ്ങാതെ നേരെ തലശ്ശേരിയിലാണ് ഇറങ്ങിയത്. രാവിലെ ഒൻപതിന് ട്രെയിൻ എത്തിയ ഉടനെ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.