Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറസ്റ്റിലായ ഫറൂഖ് ഷെയ്ഖിന്റെ പേരിൽ 160 വ്യാജ കമ്പനി

black-money

മുംബൈ ∙ 2253 കോടി രൂപയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വലയിൽ കുടുങ്ങിയ മുഹമ്മദ് ഫറൂഖ് എന്ന ഫറൂഖ് ഷെയ്ഖ് തട്ടിപ്പിനായി ഉണ്ടാക്കിയതു 160 വ്യാജകമ്പനികൾ. വൻകിട ഹവാലാ ഇടപാടുകാരനായ ഫറൂഖ് ഷെയ്ഖ് ദക്ഷിണ മുംബൈയിൽ സ്കെൽട്ടൻ ഇൻഫ്രാടെൽ എന്ന പേരിൽ ഒറ്റമുറി ഓഫിസ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്.