Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കോടി ഒപ്പ് പ്രദർശനം മനുഷ്യക്കോട്ടയാകും: സതീശൻ

തിരുവനന്തപുരം∙ ഒരു കോടിയിൽപ്പരം ഒപ്പുകൾ പതിഞ്ഞ ബാനറുകൾ കൂട്ടിച്ചേർത്തു സെക്രട്ടേറിയറ്റ് മുതൽ കൊല്ലം കലക്ടറേറ്റ് വരെ ചൊവ്വാഴ്ച നടത്തുന്ന വഴിയോരപ്രദർശനം യുഡിഎഫിന്റെ മനുഷ്യക്കോട്ടയായി മാറുമെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എംഎൽഎ. 40,000 പേർ പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ‘പടയൊരുക്ക’ത്തിന്റെ ഭാഗമായി ശേഖരിച്ച 1.08 കോടി ഒപ്പുകളാണു പ്രദർശിപ്പിക്കുക. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വികാരമാണ് ഒപ്പുകളെന്ന് അദ്ദേഹം പറഞ്ഞു ദേശീയപാതയുടെ ഇടതുവശത്താണു ഗതാഗത സ്തംഭനമുണ്ടാകാത്ത രീതിയിൽ ബാനർ പ്രദർശിപ്പിക്കുക.

അഞ്ചു മണി മുതൽ 5.03 വരെയാണു പ്രദർശനം. തിരുവനന്തപുരത്തെ ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പങ്കെടുക്കും. രണ്ടു ജില്ലകളിലുമായി 11 സ്ഥലങ്ങളിൽ പൊതുസമ്മേളനം നടത്തും.

related stories