Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദ പാർക്ക്: അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്ന് കലക്ടറുടെ റിപ്പോർട്ട്

pv-anvar-pvr-entertainment-natural-park

കോഴിക്കോട് ∙ പി. വി. അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്കിൽ അധികൃതമെന്നു കണ്ടെത്തിയ കെട്ടിടങ്ങൾ പൊളിക്കണമെന്നും ലൈസൻസില്ലാത്തവയുടെ കാര്യത്തിൽ അവ നേടേണ്ടതുണ്ടെന്നും കലക്ടറുടെ അന്വേഷണ റിപ്പോർട്ട്. കലക്ടർ യു. വി. ജോസ് അന്വേഷണ റിപ്പോർട്ട് മന്ത്രി ഇ. ചന്ദ്രശേഖരനു കൈമാറി.

അനധികൃതമായാണു പാർക്ക് പ്രവർത്തിക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ചു കലക്ടർ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി, ടൗൺ പ്ലാനിങ് ഓഫിസർ, മലിനീകരണ നിയന്ത്രണ ബോർഡ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആൻഡ് സേഫ്റ്റി വിഭാഗം, ദുരന്തനിവാരണ വിഭാഗം, ഡപ്യൂട്ടി കലക്ടർ (എൽആർ), എഡിഎം എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും കലക്ടറുടെ നേരിട്ടുള്ള പരിശോധനയിലും കണ്ടെത്തിയ കാര്യങ്ങളിലാണു നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവിടുത്തെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും അനധികൃതമല്ല. അനധികൃതമായി കണ്ടെത്തിയവ പൊളിക്കണം. പാർക്കിനു ചെറുകിട വ്യവസായ യൂണിറ്റിനുള്ള ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് മാത്രമാണുള്ളത്. അതിനാൽ പാർക്ക് പ്രവർത്തിക്കുന്നതിനു വേണ്ട മറ്റു ലൈസൻസുകൾ സമ്പാദിക്കേണ്ടതാണെന്നും റിപ്പോർ‍ട്ടിൽ‍ പറയുന്നു. 15,000 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള പാർക്കിൽ 26 റൈഡുകളും 16 വാട്ടർ പൂളുകളുമുണ്ട്. വെറും 100 രൂപയുടെ ഡി ആൻഡ് ഒ ലൈസൻസ് മാത്രമാണ് ഉള്ളത്. അതിനാൽ ഇക്കാര്യത്തിലും വേണ്ട ലൈസൻസുകൾ പി. വി. അൻവർ സമ്പാദിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

related stories