Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50 ലക്ഷം തട്ടിയെടുത്ത കേസ്: പി.വി. അൻവറിനെതിരായ അന്വേഷണം മംഗളൂരുവിലേക്ക്

PV Anvar

മലപ്പുറം∙ ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു പി.വി. അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് അന്വേഷണം മംഗളൂരുവിലേക്ക്. പ്രവാസി വ്യവസായി സലീം നല്‍കിയ പരാതിയിലാണ് അന്വേഷണം. മംഗളൂരുവിലുളള ക്രഷര്‍ യൂണിറ്റ് പരിശോധിച്ചു പരാതിയുടെ നിജസ്ഥിതി അറിയാനാണു മഞ്ചേരിയില്‍നിന്നുളള പൊലീസ് സംഘം പോകുന്നത്. ക്വാറിയുടെയും ക്രഷര്‍ യൂണിറ്റിന്റെയും റജിസ്ട്രേഷന്‍ രേഖകളും ലൈസന്‍സും സംഘം പരിശോധിക്കും. മംഗളൂരുവിലെ തെളിവെടുപ്പിനുശേഷമാകും അന്‍വറിനെ ചോദ്യം ചെയ്യണമോ എന്നതില്‍ തീരുമാനമെടുക്കുക.  

related stories