Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.വി. അൻവർ എംഎൽഎയുടെ തടയണ പൊളിക്കും; നടപടിയുമായി ജില്ലാഭരണകൂടം

PV_Anwar

മലപ്പുറം∙ പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുളള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചു നീക്കാന്‍ നിയമോപദേശം തേടിയതായി മലപ്പുറം കലക്ടര്‍. തടയണ പൊളിക്കാനുളള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

പാരിസ്ഥിതിക പ്രത്യാഘാതങ്ങളൊന്നും വകവയ്ക്കാതെ നിര്‍മിച്ച തടയണ പൊളിക്കുന്നതിനു വേണ്ടി എജിയോടു ജില്ലാ ഭരണകൂടം നിയമോപദേശം തേടിക്കഴിഞ്ഞു. പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ റിപ്പോര്‍ട്ടു പ്രകാരം തടയണ പൊളിച്ചു മാറ്റാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. പൊളിച്ചു മാറ്റാന്‍ വേണ്ട സാങ്കേതിക മുന്‍കരുതലുകളെക്കുറിച്ചും റിപ്പോര്‍ട്ട് തയാറാക്കിയതാണ്. എന്നാല്‍ തടയണ പൊളിക്കുന്ന നടപടിക്ക് പി.വി. അന്‍വര്‍ ഹൈക്കോടതിയുടെ സ്റ്റേ വാങ്ങിയതോടെയാണു ഇതു നീണ്ടു പോയത്. സ്റ്റേ നീക്കി തീരുമാനം നടപ്പാക്കാനാണു കലക്ടര്‍ എജിയുടെ ഉപദേശം തേടിയത്.

പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയാണു ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചത്. ഒരു പഠനവും കൂടാതെ നിര്‍മിച്ച സ്വകാര്യ തടയണ ഉരുള്‍പൊട്ടിലിനു പോലും കാരണമായേക്കുമെന്ന ആശങ്കയുമുണ്ട്.

related stories