Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭയ കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളി

sister-abhaya സിസ്റ്റർ അഭയ

കൊച്ചി∙ അഭയകേസിൽ നാളെ വിചാരണ തുടങ്ങാനിരിക്കെ നടപടിക്രമങ്ങൾ നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. കേസിൽ പ്രതികൾക്കുമേൽ കുറ്റം ചുമത്തിയിട്ടില്ലെന്നും വിചാരണ നിർത്തിവയ്ക്കേണ്ട സാഹചര്യമില്ലെന്നും സിബിഐ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണിത്.

നേരത്തെ, രണ്ടു പ്രതികളും നൽകിയ വിടുതൽ ഹർജി തിരുവനന്തപുരം സിബിഐ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, മറ്റൊരു പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു.

കേസിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും തങ്ങൾക്കെതിരായ മൊഴികൾ വിശ്വാസ യോഗ്യമല്ലെന്നും പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, ഹർജിയിൽ വാദം കേൾക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട ഏതു രേഖകളും കോടതി മുൻപാകെ ഹാജരാക്കാമെന്ന് സിബിഐ അറിയിച്ചു.