Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭയ കേസ്: ഹർജികൾ വിധി പറയാൻ മാറ്റി

sister-abhaya സിസ്റ്റർ അഭയ

കൊച്ചി ∙ സിസ്റ്റർ അഭയ കേസിൽ‍ വിചാരണ നേരിടണമെന്ന സിബിഐ പ്രത്യേക കോടതി ഉത്തരവിനെതിരെ രണ്ടു പ്രതികൾ സമർപ്പിച്ച ഹർജിയും മറ്റൊരു പ്രതിയെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്യുന്ന ഹർജിയും ഹൈക്കോടതി വിധി പറയാൻ മാറ്റി. ഈ വർഷം മാർച്ച് ഏഴിനായിരുന്നു സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവ്. 

വിചാരണ നേരിടണമെന്നു നിർദേശിച്ചതിനെതിരെ ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരാണു ഹർജി നൽകിയത്. 

അതേസമയം രണ്ടാം പ്രതി ജോസ് പൂതൃക്കയലിനെ കുറ്റവിമുക്തനാക്കിയതു സിബിഐയും ജോമോൻ പുത്തൻപുരയ്ക്കലും ചോദ്യം ചെയ്തു. ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചിൽ കക്ഷികളുടെ വാദം പൂർത്തിയായി.