അഭയ കേസ് ഫെ‌ബ്രുവരി 12ന് പരിഗണിക്കും

SHARE

തിരുവനന്തപുരം ∙ സിസ്റ്റർ അഭയ കൊലക്കേസ് പരിഗണിക്കുന്നതു സിബിഐ കോടതി ഫെബ്രുവരി 12ലേക്കു മാറ്റി. ഫാ.തോമസ് എം.കോട്ടൂർ, സിസ്റ്റർ സെഫി, ക്രൈംബ്രാഞ്ച് മുൻ എസ്പി കെ.ടി.മൈക്കിൾ എന്നിവരാണു പ്രതികൾ. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയലിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 1992 മാർച്ച് 27നു കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ടെന്നാണു കേസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA