Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യന്റെ പണി പോകുമോ?

robot

ലണ്ടൻ∙ മനുഷ്യന്റെ പണി കളയാൻ യന്ത്രങ്ങൾ വരുന്നു. 

മനുഷ്യൻ ഇപ്പോൾ ചെയ്യുന്ന കഠിന ജോലികളെല്ലാം 45 വർഷത്തിനകം യന്ത്രം ചെയ്യുമെന്നാണു ഗവേഷകരുടെ പ്രവചനം. 

വരാനിരിക്കുന്ന വൻ സാങ്കേതിക വിസ്ഫോടനമായ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസി’നെക്കുറിച്ച് ബ്രിട്ടനിലെ ഓക്സ്ഫഡ്, യുഎസിലെ യേൽ സർവകലാശാലകൾ ചേർന്ന് 350 ഗവേഷകരിലാണു സർവേ നടത്തിയത്.

2024 ആകുമ്പോഴേക്കും കംപ്യൂട്ടർ ഭാഷകൾ പരിഭാഷപ്പെടുത്തും. 2026ൽ ഹൈസ്കൂൾതല ഉപന്യാസം കംപ്യൂട്ടർ എഴുതും. 2027ൽ യന്ത്രം ട്രക്ക് ഓടിക്കും.. 2049ൽ കംപ്യൂട്ടർ ജനപ്രിയ നോവൽ എഴുതും!