Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നമസ്കാരം, വാർത്തകൾ വായിക്കുന്നത് റോബട്’

Xinhua-Ai-robot-anchor സിംഘ്വയിലെ ‘വെർച്വൽ’ വാർത്താ അവതാരകൻ.

ബെയ്ജിങ്∙ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബട്ടുകൾ ചൈനയിൽ  വാർ‌ത്ത വായന ആരംഭിച്ചു. ചൈനീസ് ദേശീയ ന്യൂസ് ഏജൻസിയായ സിംഘ്വയിലാണു ‘വെർച്വൽ ന്യൂസ് റീഡർ’ പ്രത്യക്ഷപ്പെട്ടത്. ഇംഗ്ലിഷിലും ചൈനീസിലും വായിക്കുന്ന റോബട്ടുകൾക്കു നിലവിലെ  വാർത്ത അവതാരകരുടെ രൂപമാണുള്ളത്.

സിംഘ്വയും ചൈനീസ് വെബ് സെർച് എൻജിൻ സോഗോയും ചേർന്നാണു റോബട്ടുകളെ രൂപകൽപന ചെയ്തത്. മു‍ൻപിൽ തെളിയുന്ന വാർത്ത തെറ്റില്ലാതെ വായിക്കാൻ ഇവർക്കു കഴിയും. എന്നാൽ, റോബട്ടിന്റെ വാർത്തവായന പല ചൈനക്കാർക്കും പിടിച്ചിട്ടില്ലെന്നാണു റിപ്പോർട്ടുകൾ.

ഏതായാലും 24 മണിക്കൂർ തളർച്ചയില്ലാതെ വാർത്ത വായിക്കുന്ന റോബട്ടുകളെ തുടർന്നും ഉപയോഗിക്കാൻ തന്നെയാണു സിംഘ്വയുടെ തീരുമാനം. വാർത്താവതരണവുമായി ബന്ധപ്പെട്ടുള്ള ചെലവുകൾ ഇപ്രകാരം കുറയ്ക്കാമെന്നും ഏജൻസി കണക്കുകൂട്ടുന്നു.