Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിൽ ഗ്രഹപ്പിഴയോ? ഇതാ പരിഹാരം!

relation ഏത് ഗ്രഹത്തിന്‍റെ മാറ്റം കൊണ്ടാണ് ദോഷങ്ങള്‍ ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കി ആ ഗ്രഹത്തെ പ്രീതിപ്പെടുത്താനുള്ള പ്രാര്‍ത്ഥനകളും മന്ത്രോച്ചാരണങ്ങളും പൂജകളും ചെയ്യുന്നത് ദോഷകാഠിന്യം കുറയ്ക്കും.

ജീവിതത്തിൽ തിക്താനുഭവങ്ങൾ ആവർത്തിക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുന്നവരാണ് മിക്കവരും. ഒരാളുടെ ജീവിതത്തില്‍ ഗ്രഹപ്പിഴകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എല്ലാം വിധി എന്ന് സമാധാനിച്ച് ഒന്നും ചെയ്യാതിരിക്കുന്നത് വലിയ മണ്ടത്തരമാണ്. നവഗ്രഹങ്ങളില്‍ ഏതെങ്കിലും ഗ്രഹം ഗോചരവശാല്‍ അനിഷ്ട സ്ഥാനത്ത് വരുന്നതിനാണ് ഗ്രഹപ്പിഴ എന്നുപറയുന്നത്. നിനച്ചിരിക്കാതെയുള്ള ആപത്തുകള്‍, മനോവിഷമം,അലച്ചിൽ, കാര്യതടസം എന്നി‍വ ഗ്രഹപ്പിഴാകാലത്ത്‌ ഒപ്പമുണ്ടാകും. ഏത് ഗ്രഹത്തിന്‍റെ മാറ്റം കൊണ്ടാണ് ദോഷങ്ങള്‍ ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കി ആ ഗ്രഹത്തെ പ്രീതിപ്പെടുത്താനുള്ള  പ്രാര്‍ത്ഥനകളും മന്ത്രോച്ചാരണങ്ങളും പൂജകളും ചെയ്യുന്നത് ദോഷകാഠിന്യം കുറയ്ക്കും.

navagraha-dosha

നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തിയാൽ ഓരോ വ്യക്തിയുടെ ശരീരത്തിലും ഭവനത്തിലും തൊഴിൽസ്ഥലത്തും ഉള്ള ദോഷഫലങ്ങൾ ശമിപ്പിക്കാൻ കഴിയും.ഗ്രഹദോഷസമയത്തു അതാതു ഗ്രഹങ്ങള്‍ക്കു പറഞ്ഞിരിക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ  ധരിക്കുന്നതും , ആ നിറത്തിലുള്ള പൂക്കൾ ഉപയോഗിച്ച് നവഗ്രഹപൂജ ചെയ്യുന്നതും ഉത്തമമാണ്. സാധിക്കുമെങ്കിൽ നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ശക്തിയാൽ കഴിയുന്ന വഴിപാടുകൾ ഭക്തിപൂർവ്വം നടത്തുന്നതും ദോഷഫലം അധികരിക്കാതിരിക്കാൻ സഹായകമാവും.നവഗ്രഹങ്ങൾക്കു പറഞ്ഞിട്ടുള്ള വസ്തുക്കൾ ദാനം ചെയ്യുന്നതും ഗുണകരമാണ്.

നവഗ്രഹങ്ങളെ പ്രതിനിധിയ്ക്കരിക്കുന്ന നിറങ്ങൾ  ചുവടെചേർക്കുന്നു  

ഞായറിന്റെ അധിപനായ സൂര്യന് ഓറഞ്ചുനിറം, തിങ്കളിന്റെ അധിപനായ ചന്ദ്രന് വെള്ളനിറം, ചൊവ്വയുടെ അധിപനായ കുജന് ചുവപ്പുനിറം, ബുധനാഴ്ചയുടെ അധിപനായ ബുധന് പച്ചനിറം, വ്യാഴത്തിന്റെ അധിപനായ ഗുരുവിനു മഞ്ഞ നിറം, വെളളിയാഴ്ചയുടെ അധിപനായ ശുക്രന് വെള്ള,ചുവപ്പ്,പിങ്ക്‌ എന്നീ  നിറങ്ങൾ , ശനിയാഴ്ചയുടെ അധിപനായ ശനിക്ക് കറുപ്പ്, നീല എന്നീ  നിറങ്ങൾ.  

സത്ഗുണങ്ങൾ വര്‍ധിപ്പിക്കാനും ഗ്രഹപ്പിഴാകാലദോഷങ്ങൾ കുറക്കുവാനും നവഗ്രഹസ്തോത്രം ഭക്തിയോടെ ജപിച്ചാൽ മതിയാവും.നവഗ്രഹ സ്തോത്രത്തിന് അതീവ ശക്തിയുണ്ട്. നിത്യേനയുള്ള നവഗ്രഹസ്തോത്ര ജപം കുടുംബൈശ്വര്യം വർധിപ്പിക്കുകയും ആയുരാരോഗ്യസൗഖ്യം ,ധനധാന്യലാഭം,പുത്രകളത്ര ഐശ്വര്യം എന്നിവ പ്രധാനവും ചെയ്യുന്നു. . ദിവസേന കുളിച്ചു ശുദ്ധിയായി ഈ സ്തോത്രം ജപിക്കുന്നത് അത്യുത്തമമാണ്

നവഗ്രഹ സ്തോത്രം 

ദോഷപരിഹാരം

സൂര്യന്‍

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം

ചന്ദ്രന്‍

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം

ചൊവ്വ ( കുജൻ )

ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം  തം മംഗളം പ്രണമാമ്യഹം

ബുധന്‍

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം  തം ബുധം പ്രണമാമ്യഹം

വ്യാഴം ( ഗുരു )

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം  തം നമാമി ബൃഹസ്പതിം

ശുക്രന്‍

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം  ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി

നീലാഞ്ജനസമാഭാസം  രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം  തം നമാമി ശനൈശ്ചരം

രാഹു

അര്‍ദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം  തം രാഹും പ്രണമാമ്യഹം

കേതു

പലാശപുഷ്പസങ്കാശം  താരകാഗ്രഹ(കാര)മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം
 

നമ: സൂര്യായ സോമായ മംഗളായ ബുധായ ച

ഗുരു ശുക്ര ശനി ഭ്യശ്ച രാഹവേ കേതവ നമ :

ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:

ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർഭവിഷ്യതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.