ഓരോ നക്ഷത്രക്കാർ ഉന്നമനത്തിനായി അനുഷ്ഠിക്കേണ്ടവ

ജന്മനക്ഷത്രം അനുസരിച്ചുള്ള ദേവതയെ പ്രീതിപ്പെടുത്തുന്നത് ജീവിത വിജയത്തിനും ആയുർവർധനയ്ക്കും ഉത്തമമാണ്

ഓരോനാളുകാർക്കും ഓരോ ദേവതയുണ്ട്. ജന്മനക്ഷത്രം അനുസരിച്ചുള്ള ദേവതയെ പ്രീതിപ്പെടുത്തുന്നത് ജീവിത വിജയത്തിനും ആയുർവർധനയ്ക്കും ഉത്തമമാണ്. നക്ഷത്ര ദേവതയെ നിത്യവും ഭജിക്കുന്നതും നക്ഷത്ര മൃഗം, പക്ഷി, വൃക്ഷം എന്നിവയെ പരിപാലിച്ചു പോരുന്നതും അതീവഗുണപ്രദമാണ്.  

അശ്വതി,  മകം, അത്തം, മൂലം

അശ്വതി, മകം, അത്തം, മൂലം എന്നീ  നാളുകളുടെ ദേവത  ഗണപതിയാണ്.  ഗണേശ  പ്രീതികരമായ നാമജപവും പൂജകളും നടത്തുക . ഉദിഷ്ഠകാര്യ സിദ്ധിക്കായി  "ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് " , വിഘ്‌നനിവാരണത്തിനായി   "ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് " എന്നീ ഗണപതി ഗായത്രികൾ നൂറ്റെട്ട് തവണ  ചൊല്ലാവുന്നതാണ്. ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം.

ഭരണി, ചിത്തിര, അനിഴം, തൃക്കേട്ട, അവിട്ടം

ഭദ്രകാളിയും സുബ്രമണ്യനുമാണ് ഈ  നക്ഷത്രക്കാരുടെ ദേവതകൾ . "സനല്‍ക്കുമാരായ വിദ്മഹേ ഷഡാനനായ ധീമഹീ

തന്വോ സ്കന്ദ: പ്രചോദയാത്" എന്ന സുബ്രമണ്യ ഗായത്രി പതിവായിച്ചൊല്ലുന്നതു നന്ന്. നാൾതോറും ഭദ്രകാളി ക്ഷേത്ര ദർശനം നടത്തി  യഥാവിധി  വഴിപാടുകൾ അർപ്പിക്കുക. 

ഭദ്രകാളീ സ്തുതി  

കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ 

കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ

കാർത്തിക, മകയിരം 

ദേവിയാണ്  ഉപാസനാമൂർത്തി. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കുന്നത് ഉത്തമം. നിത്യവും അരമണിക്കൂർ ലളിതസഹസ്രനാമം ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം  മാത്രമായും ചൊല്ലാവുന്നതാണ്.

രോഹിണി, വിശാഖം, പൂയം, തിരുവോണം, പൂരൂരുട്ടാതി, രേവതി

ഈ നാളുകാരുടെ നക്ഷത്രദേവത മഹാവിഷ്ണുവാണ്. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും വ്യാഴാഴ്ചതോറും വിഷ്ണുക്ഷേത്ര ദർശനം നടത്തി ഭാഗ്യസൂക്തം അർച്ചന നടത്തുന്നത്  അത്യുത്തമം. 

"ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്." എന്ന വിഷ്ണു ഗായത്രി ദിനവും പത്തു തവണ ഭക്തിയോടെ ജപിക്കുക.

ക്ഷേത്രദർശനം നടത്തുമ്പോൾ വിഷ്ണു സ്തോത്രം ചൊല്ലിക്കൊണ്ട് പ്രദക്ഷിണം വയ്ക്കുന്നതും വിഷ്ണു പ്രീതികരമാണ്.

വിഷ്ണു സ്തോത്രം

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം വിശ്വാധാരം ഗഗന സദൃശ്യം മേഘവർണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃദ്ധാന ഗമ്യം വന്ദേ 

വിഷ്ണും ഭവഭയഹരം സർവ്വ ലോകൈക നാഥം

തിരുവാതിര, പൂരം

ഇഷ്ടദേവൻ ശിവനാണ്. ഏതൊരു പ്രവൃത്തിയും ശിവസ്മരണയോടെ ചെയ്യുക. കൂവളത്തുമാല, ജലധാര, പിൻവിളക്ക് എന്നീ വഴിപാടുകൾ ശിവക്ഷേത്രത്തിൽ 

നടത്തുന്നത് ഉത്തമം.മൂല മന്ത്രമായ ഓം നമഃശിവായ ചൊല്ലി ക്ഷേത്രദർശനം നടത്തുക. പ്രദക്ഷിണത്തിനു ശേഷം ഭഗവാന്റെ മുന്നിൽ  ശിവപഞ്ചാക്ഷര സ്തോത്രം ജപിച്ചു നമസ്കരിക്കുക. 

പുണർതം , ഉതൃട്ടാതി

ഇഷ്ടദേവൻ ശ്രീരാമനാണ് . വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ക്ലേശം കുറയ്ക്കാൻ സഹായിക്കും.

 "ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ

സഹസ്രനാമതത്തുല്യം രാമനാമ വരാനനേ

ശ്രീരാമനാമ വരാനന ഓം നമ ഇതി".

ഈ മന്ത്രം മൂന്നു  തവണ ചെല്ലുന്നത് വിഷ്ണുസഹസ്രനാമ ജപത്തിനു തുല്യമാണ് 

ആയില്യം , ചതയം 

നാഗദൈവങ്ങളാണ് ഇഷ്ടദേവത.  നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതകളുടെ മൂലമന്ത്രമായ "ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ" എന്ന് 

ജപിച്ചുകൊണ്ട് വിശേഷാവസരങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ആയില്യവും ബുധനാഴ്ചയും ചേർന്നുവരുന്ന ദിവസങ്ങൾ ക്ഷേത്രദർശനത്തിനും 

വ്രതാനുഷ്ഠാനങ്ങൾക്കും പൂജകൾക്കും നല്ലതാണ്. സര്‍പ്പപ്രീതിക്കായി നവനാഗസ്‌തോത്രം നിത്യേന ജപിക്കുന്നത് അത്യുത്തമം.

നവനാഗസ്‌തോത്രം

പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം

ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ

ഉത്രം 

ഉത്രം നക്ഷത്രക്കാർ ശാസ്താവിനെയാണു പൂജിക്കേണ്ടത്. ശാസ്താ ക്ഷേത്രത്തിൽ നീലപ്പട്ടു സമർപ്പണവും നീരാഞ്ജന വഴിപാടും നടത്തുന്നത് ഉത്തമം  

വർഷത്തിൽ ഒരിക്കലെങ്കിലും വ്രതശുദ്ധിയോടെ ശബരിമലദർശനം മുടങ്ങാതെ നടത്തണം  

"ഭൂതനാഥ സദാനന്ദ സര്‍വഭൂത ദയാപര

 രക്ഷ രക്ഷ മഹാബാഹോ  ശാസ്ത്രേതുഭ്യം നമോ നമഃ  " എന്ന മന്ത്രവും ശരണം വിളികളും സന്ധ്യാവന്ദനത്തിൽ ഉൾപ്പെടുത്തുക .  

ചോതി 

ചോതിയുടെ ഇഷ്ടദേവൻ വായുപുത്രനായ ഹനുമാനാണ്. വെറ്റില സമർപ്പണം ഒരു പ്രധാന വഴിപാടാണ് 

പൂരാടം 

മഹാലക്ഷ്മിയാണ് ഇഷ്ടദേവത. അഷ്ടലക്ഷ്മീധ്യാനം നിത്യവും ജപിക്കുക . വീട്ടുവളപ്പിൽ നെല്ലിമരം നട്ടുവളർത്തുന്നതും സാധുക്കൾക്ക് ദാനം ചെയ്യുന്നതും ലക്ഷ്മീ പ്രീതികരമായ കാര്യങ്ങളാണ്. ജന്മനക്ഷത്രം തോറും  ലക്ഷ്മീപൂജ നടത്തണം. 

ഉത്രാടം 

ശങ്കര നാരായണന്‍ന്മാരാണ് ഉപാസനാമൂർത്തി, അതായത് ശിവനെയും വിഷ്ണുവിനെയും ഒരു പോലെ ആരാധിക്കണം 

Read more.... Star Sign, Download soul mate,  Download yearly prediction