ദിലീപിനു ജാമ്യം ലഭിക്കാൻ സഹോദരൻ ‘ജഡ്ജിയമ്മാവൻ കോവിലിൽ; വിഡിയോ

വ്യവഹാരങ്ങളില്‍ പെട്ടുഴലുന്നവര്‍ ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം

നടൻ ദിലീപിന്റെ സഹോദരൻ അനൂപ് കോട്ടയം പൊൻകുന്നത്തിനു സമീപം ചെറുവള്ളിയിലുള്ള ജഡ്ജിയമ്മാവൻ കോവിലിലെത്തി വഴിപാടുകൾ നടത്തി. ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അനൂപ് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവനു മുന്നിലെത്തി വഴിപാടുകൾ നടത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം എത്തിയ അനൂപ് ജഡ്ജിയമ്മാവന്റെ പ്രീതിക്കായി അട വഴിപാടു കഴിച്ചു. പ്രത്യേക പ്രാർഥനകൾക്കും പൂജകൾക്കും ശേഷം രാത്രി പത്തരയോടെയാണ് ഇവർ മടങ്ങിയത്. കഴിഞ്ഞദിവസം അനൂപിന്റെ സുഹൃത്ത് ക്ഷേത്രത്തിലെത്തി വഴിപാട് രസീത് എടുത്തിരുന്നു. തുടര്‍ന്നാണ് അനൂപ് വൈകിട്ടോടെ ക്ഷേത്രത്തിലെത്തിയത്.

കേസുകളിൽ നിന്നു മോചിപ്പിക്കാൻ‌ ജഡ്ജിയമ്മാവൻ പ്രതിഷ്ഠ

വ്യവഹാരങ്ങളില്‍ പെട്ടുഴലുന്നവര്‍ ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. ജാമ്യം ലഭിച്ചാൽ ഉടൻതന്നെ ദിലീപും ഇവിടെയെത്തുമെന്ന് ക്ഷേത്രം ഭാരവാഹികളെ അനൂപ് അറിയിച്ചിട്ടുണ്ട്. 

Read More... Temples, Super Horoscope, Download Soul mate