Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനായി മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ വഴിപാടുകൾ

Dileep നടൻ ദിലീപിനായി മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ വഴിപാടുകൾ

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിനായി മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ വഴിപാടുകൾ. ദിലീപിന്റെ ബന്ധുവായ മാവേലിക്കര ഉമ്പർനാട് ഗോകുലം ശ്രീലത ഉണ്ണികൃഷ്ണൻ ആണു വഴിപാടുകൾ നടത്തുന്നത്. ശനിയാഴ്ച വൈകിട്ടു ക്ഷേത്രത്തിൽ ദിലീപിനായി അൻപൊലി നടക്കും. തിങ്കളാഴ്ച വൈകിട്ടു പുഷ്പാഭിഷേകം നടക്കും. രണ്ടു വർഷം മുൻപു ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ കാർത്തിക പൊങ്കാലയ്ക്കു ഭദ്രദീപം തെളിച്ചതു ദിലീപ് ആയിരുന്നു.

സിനിമാതാരവും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനു വേണ്ടി മാതാപിതാക്കളും സഹോദരനും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വ്യാഴാഴ്ച രാത്രി വഴിപാടു നടത്തിയിരുന്നു. കാവ്യാ മാധവന്റെ പിതാവ് മാധവൻ, അമ്മ തളിപ്പറമ്പു സ്വദേശികൂടിയായ ശ്യാമള, സഹോദരൻ, സഹോദരഭാര്യ എന്നിവർ ക്ഷേത്രത്തിലെത്തിയത്. കാവ്യയുടെയും ശ്യാമളയുടെയും പേരിൽ പ്രധാന വഴിപാടായ പൊന്നുംകുടം വച്ചു തൊഴുതാണ് ഇവർ മടങ്ങിയത്. സർവൈശ്വര്യസിദ്ധിക്കും ഉദ്ദിഷ്ടകാര്യ ലബ്ധിക്കുമായി നടത്തുന്ന വഴിപാടാണു പൊന്നുംകുടം വച്ചു തൊഴൽ. കാവ്യയുടെ പേരിൽ മാധവനാണ് വഴിപാടു നടത്തിയത്. തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും ഇവർ ദർശനം നടത്തിയതായാണു സൂചന.  

Read more...ഉദ്ദിഷ്ടകാര്യ ലബ്ധിക്ക് കാവ്യാ മാധവനു വേണ്ടി പൊന്നുംകുടം നേർച്ച; വിഡിയോ