Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൾസർ സുനിക്കായി വീട്ടിൽ സർപ്പപൂജ; വിഡിയോ

Poojas for pulsar Suni ദോഷങ്ങൾ നീക്കാൻ ചില പൂജകൾ നടത്തണമെന്ന് മാസങ്ങൾക്കു മുന്‍പ് സുനി അമ്മയോടു പറഞ്ഞിരുന്നു

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിനു തടവിൽ കഴിയുന്ന പൾസർ സുനിക്കായി അഞ്ചുദിവസം നീണ്ട പൂജ. പെരുമ്പാവൂരിലെ വീട്ടുവളപ്പില്‍ ദിവസവും പുലർച്ചെ മുതൽ രാത്രിവരെ നീളുന്ന സർപ്പപൂജയാണ് നടന്നത്. പൂജ തുടങ്ങിയ തിങ്കൾ രാത്രിയാണ് ദിലീപ് അറസ്റ്റിലായതെന്നാണ് വീട്ടുകാർ പറയുന്നത്. 

പതിനഞ്ചു വർഷത്തോളമായി സിനിമയും സിനിമാക്കാരുമായി ബന്ധപ്പെട്ടായിരുന്നു സുനിൽ കുമാറിന്റെ ജീവിതം. ഇതിനിടയില്‍ വഴിവിട്ട ഇടപാടുകളില്‍ പലതിന്റെയും ഭാഗമായി പൾസർ സുനിയെന്ന വിളിപ്പേരും കിട്ടി. എന്നാൽ ഇപ്പോഴത്തെ കാലക്കേട് സുനില്‍ മുൻകൂട്ടി കണ്ടിരുന്നുവെന്നു വേണം കരുതാൻ. ദോഷങ്ങൾ നീക്കാൻ ചില പൂജകൾ നടത്തണമെന്ന് മാസങ്ങൾക്കു മുന്‍പ് അമ്മയോടു പറഞ്ഞിരുന്നു. അതാണിപ്പോൾ നടത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്.

നാടിനെ നടുക്കിയ കുറ്റകൃത്യത്തിലെ പ്രതിയാണെങ്കിലും മകന് ഒരു സ്വഭാവദൂഷ്യവും ഉണ്ടായിരുന്നില്ല എന്നാണ് സുനിയുടെ അമ്മ പറയുന്നത്. ഇപ്പോൾ പറയുന്ന ഈ കൃത്യം ആരെങ്കിലും ചെയ്യിച്ചതാണോ എന്നറിയില്ലെന്നും അവർ പറയുന്നു. 

Read more.. Astro news, Astro consultancy, Star sign