വിവാഹകാര്യത്തിലെ പാപസാമ്യം നോക്കൽ എന്ത്?

സ്ത്രീയും പുരുഷനും തമ്മിൽ വിവാഹിതരാകുന്നതിന് മുമ്പ് ഇരുവരുടെയും നക്ഷത്രങ്ങൾ തമ്മിൽ പൊരുത്തം നോക്കുന്ന തു പോലെതന്നെ ജാതകങ്ങൾ തമ്മിലുള്ള ചേർച്ചയും നോക്ക ണം. ഇതാണു പാപസാമ്യം നോക്കൽ.

ദമ്പത്യോരൈക്യകാലേ വ്യയനധനഹബുകേ സപ്തമേ ലഗ്നരന്ധ്രേ ലഗ്നാച്ചന്ദ്രാച്ച ശുക്രാൽ....എന്ന നിയമമനുസരിച്ച് സ്ത്രീയുടെയോ പുരുഷന്റെയോ ജാതകത്തിൽ ലഗ്നത്തിൽ നിന്നും ചന്ദ്രനിൽ നിന്നും ശുക്രനിൽ നിന്നും 12, 2, 4, 7, ലഗ്നം, 8 എന്നീ ഭാവങ്ങളിൽ പാപന്മാർ ആരെങ്കിലും പരിഹാരമില്ലാതെ നിൽക്കുന്നുണ്ടെങ്കിൽ ഇതുമായി പാപസാമ്യമുള്ള ജാതകം മാത്രമേ വിവാഹക്കാര്യത്തിൽ ഇതിലേക്കു ചേർക്കാൻ പാടു ള്ളൂ.

പുരുഷജാതകത്തിൽ ഏഴാംഭാവവും സ്ത്രീജാതകത്തിൽ ഏഴും എട്ടും ഭാവങ്ങളുമാണു പ്രധാനമായി ചിന്തിക്കേണ്ടത്.

പാപഃ പാപേക്ഷിതോ വാ യദി ബലരഹിതഃ.....എന്ന നിയമമ നുസരിച്ച് പുരുഷജാതകത്തിൽ ലഗ്നാലോ ചന്ദ്രാലോ ഏഴാം ഭാവത്തിൽ പാപനോ പാപദൃഷ്ടിയുള്ള പാപനോ ബലരഹി തനോ പാപനോ പാപവർഗിസ്ഥിതനോ അഞ്ചാംഭവാധിപനോ അഷ്ടമാധിപനോ ഗുളികരാശ്യാധിപനോ നീചസ്ഥനായ വ്യാഴമോ വൃശ്ചികത്തിൽ നിൽക്കുന്ന ശുക്രനോ പാപനോടു കൂടിയ ശുക്രനോ നിൽക്കുന്നുണ്ടെങ്കിൽ ഭാര്യാനാശമാണു ഫലം. അതുപോലെ ശുക്രന്റെ ഇരുപുറത്തും പാപഗ്രഹങ്ങൾ നിൽക്കുകയോ നാലിലും എട്ടിലും കൂടി പാപഗ്രഹങ്ങൾ നിൽക്കുകയോ ചെയ്യുന്നുണ്ടെങ്കിലും ഭാര്യാനാശം ഫലം. ഇതിലെല്ലാം ഏതെങ്കിലും ശുഭ ഗ്രഹത്തിന്റെ യോഗമോ ദൃഷ്ടി യോ ഉണ്ടെങ്കില്‍ ദോഷപരിഹാരമാണ്. ഈ രീതിയിൽ പരിഹാ രമില്ലാതെ പുരുഷജാതകം ദോഷജാതകമായി കാണപ്പെടുക യാണെങ്കിൽ ദോഷജാതകമുള്ള സ്ത്രീയെയാണു ആ പുരു ഷൻ വിവാഹം കഴിക്കേണ്ടത്. സ്ത്രീജാതകത്തിൽ ലഗ്നത്തിൽ നിന്നും ചന്ദ്രനിൽ നിന്നും 7,8 ഭാവങ്ങളാണു പ്രധാനമായി നോക്കേണ്ടത്.

നവമേ ശുഭസംയുക്തേ സപാപേസ്തേഷ്ടമേപി വാ....എന്ന നിയമമനുസരിച്ചു സ്ത്രീജാതകത്തിൽ ഒൻപതാംഭാവത്തിൽ ശുഭഗ്രഹം നിൽക്കുന്നുണ്ടെങ്കിൽ ഏഴിലെയോ എട്ടിലെയോ ദോഷങ്ങൾക്കു പരിഹാരമാണ്. രണ്ടാംഭാവത്തിൽ ശുഭഗ്രഹം നിൽക്കുന്നുണ്ടെങ്കിൽ അഷ്ടമത്തിലെ ദോഷത്തിനു പരിഹാര മാണ്. ഇങ്ങനെ 7,8 ഭാവങ്ങളിൽ പരിഹാരങ്ങളില്ലാതെ പാപഗ്ര ഹങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ അതു ദോഷജാതകമായിരി ക്കും.

ദോഷങ്ങളില്ലാത്ത ശുദ്ധജാതകമുള്ള പുരുഷൻ ശുദ്ധജാതക മുള്ള സ്ത്രീയെ വിവാഹം കഴിച്ചാൽ അവരുടെ വിവാഹ ജീവിതം ശോഭനമായിരിക്കും. അതുപോലെ, ദോഷജാത കമായ പുരുഷജാതകവുമായി തത്തുല്യ ദോഷജാതകമായ സ്ത്രീജാതകം ചേർത്താൽ ആ ദമ്പതിമാരുടെ വിവാഹജീവി തം ഏറ്റവും ശോഭനമായിരിക്കും.

സ്ത്രീപുരുഷജാതകങ്ങളിൽ ഒന്നു ശുദ്ധജാതകവും മറ്റേതു ദോഷജാതകവുമാണെങ്കിൽ മാത്രമാണു ജാതകചേർച്ചയി ല്ലാതെ വരിക.

വിവാഹപ്പൊരുത്തം

വിവാഹബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീ പുരുഷൻമാർക്കു ജന്മനക്ഷത്രങ്ങൾ തമ്മില്‍ ചേർച്ചയുണ്ടോ എന്നറിയാൻ പ്രധാ നമായി പത്തു രീതികളാണ് ജ്യോതിഷത്തിൽ ഉപയോഗിക്കു ന്നത്. ഇവയാണു പൊരുത്തങ്ങൾ. പത്തു പ്രധാന പൊരുത്ത ങ്ങൾക്കു പുറമെയും ഏതാനും പൊരുത്തങ്ങളെക്കുറിച്ചു കൂടി ജ്യോതിഷഗ്രന്ഥങ്ങൾ പറയുന്നുണ്ട്. എങ്കിലും പ്രധാന പത്തു പൊരുത്തങ്ങളിൽ പകുതിയിലധികം ഉത്തമമായി വന്നാൽ, ഇരുവരുടെയും ജാതകങ്ങൾ തമ്മിൽ ചേർച്ച കൂടിയുണ്ടെങ്കിൽ ആ സ്ത്രീയുടെയും പുരുഷന്റെയും വിവാഹജീവിതം ഏറ്റവും ശോഭനമായിരിക്കും. 

നിങ്ങളുടെ ജാതകപ്പൊരുത്തം നോക്കാം