Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭാ കമ്പം അഥവാ സോഷ്യൽ ഫോബിയ ജ്യോതിഷത്തിൽ

Face

സോഷ്യൽ ഫോബിയ, സ്റ്റേജ്ഫിയർ എന്നൊക്കെ പറയുമ്പോൾ ഓവർ സ്മാർട്ടായ ന്യൂ ജനറേഷനിലെ ബഹുഭൂരിപക്ഷം പേരും  ചിരിക്കുമായിരിക്കും. ചിരിക്കാൻ വരട്ടേ, പഴയ തലമുറയെ മാത്രമല്ല നല്ല വിദ്യാഭ്യാസമുള്ള നിങ്ങളിലെ  ഒരു ചെറുവിഭാഗത്തേയും ശക്തമായി ബാധിക്കുന്ന ഒരു ഒരു സാമൂഹ്യ പ്രശ്നം തന്നെയാണിത്.

വീട്ടിലും അടുത്ത സുഹൃത്ത് വലയത്തിലും പുലിയായിയിരുന്നയാൾ  ചിലപ്പോൾ പുറത്ത് നിന്നുള്ള നാലാൾ മധ്യത്തിലോ, ചില ചടങ്ങുകളിലോ മറ്റോ അകപ്പെട്ടാൽ എലിയെപ്പോലെ മാളത്തിലൊളിക്കുന്നത്  കാണാറില്ലേ?

നിങ്ങളുടെ ജാതകപ്പൊരുത്തം നോക്കാം  

പ്രായ ഭേദമന്യേ നമ്മൾ നേരിടുന്ന പ്രധാന സാമൂഹ്യപ്രശ്നം തന്നെയാണിത് .ഇത്തരം പ്രയാസങ്ങൾ നേരിടുന്നവരിൽ അധികവും  കഴിവുള്ളവരുമായിരിക്കും എങ്കിലും ആളുകളെ അഭിമുഖീകരിക്കാൻ മടി, വിറയൽ , ചമ്മൽ . ചില സന്ദർഭങ്ങളിൽ അപമാനത്തിനുപോലും പാത്രമാകേണ്ടി വരുന്ന അവസ്ഥയും കാണാറുണ്ട്.

എന്താവും ഇതിന് കാരണം ചിന്തിച്ചിട്ടുണ്ടോ?

സ്വന്തം കഴിവിൽ ആത്മവിശ്വാസമില്ലാതെ വരികയും അകാരണമായ ഒരു പേടിയും ഒക്കെ തന്നെയാണ് ഇതിനുകാരണം  എന്ന് നമുക്ക് മനസ്സിലാക്കാൻ പ്രയാസമില്ല

സോഷ്യൽ മീഡിയയുടെ ഈ യുഗത്തിൽ പതിനായിരക്കണക്കിന് യു റ്റ്യൂബ് ചാനലുകളിലെ ഉപദേശകരും മോട്ടിവേഷണൽ സ്പീക്കർമാരും മനഃശാസ്ത്ര പണ്ഠിതമാരുമൊക്കെ  ആത്മവിശ്വാസം നൽകാനുള്ള ടിപ്സുകളും  ഉപദേശങ്ങളുമായി ഒരു ക്ലിക്കകലത്തിലുണ്ട്, ഇതിൽ പലർക്കും ഏതെങ്കിലുമൊക്കെത്തരത്തിൽ ആശ്വാസമേകാൻ കഴിയുന്നുണ്ട്  എന്നത് ഒരു പരിധി വരെ ആശ്വാസകരമാണ്.

ഒരിക്കൽ ചെറിയ ഒരു സദസിൽ  അപമാനിതനാകേണ്ടി വന്ന ഒരാൾക്ക്‌ വീണ്ടും അത്തരം ഒരു സദസിനെ നേരിടാൻ ഭയമുണ്ടാകുക സ്വാഭാവികമാണ്.

പാരമ്പര്യം, സമൂഹവുമായുള്ള അപരിചിതത്വം എന്നിവ കൊണ്ടും ഇതുണ്ടാകും. പൊതുവെ ഇത്തരക്കാർ ഒതുങ്ങിക്കൂടിയ കഥാപാത്രങ്ങൾ ആയി ചിത്രീകരിക്കപ്പെടുന്നു. ചെറുപ്പത്തിലേ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്‌ . അപകർഷതാബോധം, തോൽക്കുമോ എന്ന ഭയം , വിമർശന ഭയം എന്നിവയാണ് ഇതിന്റെ പ്രധാനകാരണങ്ങൾ . ചെറിയ കാര്യങ്ങൾ പോലും ഇവരെ വേട്ടയാടാറും ഉണ്ട്.

ഇനി ജ്യോതിഷത്തിലേക്ക് വരാം

ജാതക പ്രകാരം അഞ്ചാം ഭാവത്തിലും രണ്ടാം ഭാവവത്തിലും ശുഭഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഉള്ളവരും, നല്ല ആത്മവിശ്വാസമേകുന്ന ശുഭ ഗ്രഹങ്ങൾ പ്രത്യേക യോഗങ്ങളായി ജാതകത്തിൽ ബലം നൽകുന്നവരും ഒക്കെ നല്ല വാഗ്മികളും ഏത് സദസ്സിനേയും നിഷ്പ്രയാസം കൈയ്യിലെടുക്കുന്നവരുമാകും എന്ന കാര്യത്തിൽ തർക്കമില്ല

അഥവാ ഇത്തരം യോഗങ്ങളുടെ അപര്യാപ്തത തിരിച്ചറിഞ്ഞ് ചെറുപ്പം മുതലേ കുട്ടികളെ ജനമദ്ധ്യത്തിൽ കൊണ്ടുവരികയും എന്തെങ്കിലുമൊക്കെ അവസരങ്ങളുണ്ടാക്കി നാലു വാക്ക് സംസാരിക്കാനും ചർച്ചകളിലും മറ്റും പെങ്കെടുപ്പിക്കാനും ഒക്കെ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് രണ്ടിൽ കേതുവോ, ഗുളികനോ അത് പോലെയുള്ള പാപഗ്രഹയോഗങ്ങളോ ഉളളവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.

ലേഖകൻ  S.Jayadevan ASTROLOGER AND PLANETARY GEMOLOGIST VEDIC ASTROLOGY CENTRE  KANNUR- 670001  AGNI GEMS KANNUR, TRISSUR, DUBAI  Phone: 999 570 5555  email : sjayadevan@yahoo.com

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions