Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഴ്ചവിശേഷം : ചോറ്റാനിക്കര മകം,ആറ്റുകാൽ പൊങ്കാല

chottanikkara-thrikathika

(2018 ഫെബ്രുവരി 26 മുതൽ മാർച്ച് 04 വരെ)

ഏകാദശിവ്രതവും ചോറ്റാനിക്കര മകവും ആറ്റുകാൽ പൊങ്കാലയുമൊക്കെ വരുന്ന ആഴ്ചയാണിത്. ഫെബ്രുവരി 26നു തിങ്കളാഴ്ചയാണ് ഏകാദശിവ്രതം വരുന്നത്. തിരുനാവായയിൽ പ്രധാനമാണ് ഈ ഏകാദശി.

27നു ചൊവ്വാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ കൊടിയേറ്റു നടക്കും. പ്രസിദ്ധമായ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരവും അന്നു തന്നെ.

മാർച്ച് ഒന്നിനു വ്യാഴാഴ്ച ചോറ്റാനിക്കര മകം. പ്രസിദ്ധമായ ചിനക്കത്തൂർ പൂരം അന്നാണ്. ആറ്റുകാൽ പൊങ്കാല വരുന്നത് മാർച്ച് രണ്ടിനു വെള്ളിയാഴ്ച. അന്നു ഉത്തരേന്ത്യയിൽ ഹോളി ആഘോഷം കൂടിയാണ്. മൂന്നിനു ശനിയാഴ്ച തൃപ്പൂണിത്തുറ ഉത്രം. നാലിനു ഞായറാഴ്ച ചോറ്റാനിക്കര അത്തം ഗുരുതി.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions