തുളസിക്കതിരായി ഈ ജന്മം...

അതിരാവിലെ കുളിച്ച് നടുമുറ്റത്തെ തുളസിത്തറയിലെ കൃഷ്ണത്തുളസിയിൽ നിന്നൊരു കതിരെടുത്തു തലയിൽ ചൂടിയാൽ ഏതു സ്ത്രീയും ഐശ്വര്യദേവതയായി എന്നായിരുന്നു പണ്ടത്തെ സങ്കൽപം. ഇതിൽ കാര്യമേറെയുണ്ട്. സാക്ഷാൽ മഹാവിഷ്ണുവിന്റെ ഭാര്യയായ മഹാലക്ഷ്മിയുടെ അവതാരമാണു തുളസിയെന്നാണു സങ്കൽപം. അതുകൊണ്ടുതന്നെ തുളസിക്കു വിഷ്ണുപ്രിയ എന്ന പേരുമുണ്ട്. 

മഹാവിഷ്ണു തുളസിയെ തലയിലും മാറിലും ധരിക്കുന്നതായി പുരാണങ്ങളിലും പറയുന്നു. ഭംഗിക്കു വേണ്ടി മാത്രം മുടിയുടെ അറ്റത്തു തുളസി വയ്ക്കുന്നതും കുളിക്കാതെ മുടിയിൽ തുളസിക്കതിർ ധരിക്കുന്നതും ശരിയല്ലെന്നു പഴമക്കാർ പറയാറുണ്ട്. മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ശ്രീരാമൻ തുടങ്ങിയ വൈഷ്ണവപ്രധാനമായ ദേവന്മാരെയാണു തുളസി കൊണ്ട് ആരാധിക്കുന്നത്. പരമശിവൻ, ഗണപതി തുടങ്ങിയ ശൈവപ്രധാനമായ ദേവന്മാരെ തുളസി കൊണ്ട് ആരാധിക്കാറില്ല.  

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions