പാലുകാച്ചലിന് പാൽ തിളച്ച് തൂവണോ?

ഗൃഹപ്രവേശനദിനത്തിലെ പ്രധാന ചടങ്ങാണ് പാലുകാച്ചൽ . ഓരോ ദേശത്തെ ആചാരങ്ങൾ അനുസരിച്ച് ഈ ചടങ്ങിൽ വ്യത്യാസമുണ്ട്. പ്രഭാതത്തിൽ ഗണപതിഹോമം നടത്തിയ  ഹോമകുണ്ഠത്തിൽ നിന്നുളള അഗ്നി കൊണ്ട് അടുപ്പ് കത്തിച്ചശേഷം പുതിയ മൺകലത്തിൽ ശുദ്ധമായ പശുവിൻ പാൽ  കാച്ചുന്നതാണ് ഉത്തമം. ചിലയിടങ്ങളിൽ മറ്റു ലോഹപാത്രങ്ങൾ ഉപയോഗിക്കാറുണ്ടെങ്കിലും മൺകലമാണ് ചടങ്ങിന് നന്ന്. ഗൃഹനാഥ കിഴക്ക് അഭിമുഖമായി നിന്ന് വേണം പാലു കാച്ചാൻ.

ചിലയിടങ്ങളിൽ  കിഴക്കു ഭാഗത്തേക്ക് പാൽ തിളച്ചു തൂവുന്നത് ഐശ്വര്യമാണെന്ന വിശ്വാസത്താൽ  പാല്‍പ്പാത്രം കിഴക്കോട്ടു ചെരിച്ചു വയ്ക്കാറുണ്ട്. ശുഭദിനത്തിൽ പാൽ തിളച്ചു തൂവുന്നത് ശരിയല്ലാന്നുള്ള സങ്കല്പത്തിൽ പാല്‍ തിളച്ചശേഷം അടുപ്പിൽനിന്നു വാങ്ങി  സ്പൂൺ കൊണ്ട്  മൂന്നുതവണ  അടുപ്പിലൊഴിച്ച് അഗ്നിദേവന് സമര്‍പ്പിക്കുന്നവരുമുണ്ട്. 

കാച്ചിയ പാൽ  അഥിതികൾക്കെല്ലാം  വിതരണം ചെയ്യാവുന്നതാണ്.