Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷം ഒരു വഴികാട്ടിയോ?

kavadi-jyothisham-784x410

“ദൈവം ഓടക്കുഴലും പീലിത്തിരുമുടിയുമായി വരില്ല പക്ഷെ എന്റെ മുന്നിൽ പല പ്രാവശ്യം ദൈവം വന്നു സാറേ” ഒരിക്കലും മറക്കാൻ പറ്റാത്ത വാക്കുകളാണിത്. വീട്ടിൽ മടങ്ങി ചെന്നിട്ട് കഴിക്കാൻ വിഷം വാങ്ങി വച്ചിട്ടാണ് ആ ദമ്പതികൾ ജ്യോത്സ്യനെ കാണാനായി എത്തിയത്. സകല വാതിലുകളും അടഞ്ഞു. വീട്, കാറ്, ബൈക്ക് എല്ലാം വിറ്റു ഒരു തരി സ്വര്‍ണ്ണം ബാക്കിയില്ല. ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായി ഇതായിരുന്നു അവരുടെ സ്ഥിതി. ഒറ്റ മകൻ ഫീസടയ്ക്കാത്തതിനാൽ പഠനവും നിർത്തി. കടക്കാർ ദിവസവും വീട്ടിൽ വന്ന് തെറി വിളിക്കുന്നു. വാടക കൊടുക്കാത്തതിനാൽ ഒഴിയാൻ ഉടമസ്ഥൻ ആവശ്യപ്പെടുന്നു. ബിസിനസ്സ് പൂർണമായും പരാജയപ്പെട്ടു. ഇതാണവരുടെ സ്ഥിതി.

ഇതുപോലെ നിത്യവുമെന്ന പോലെ മുന്നോട്ട് പോകാൻ മാർഗം കാണാതെ പകച്ചു നിൽക്കുന്ന അനേകം പേരാണ് ജ്യോത്സ്യന്മാരെ സമീപിക്കുന്നത്. അവരുടെ കഷ്ടപ്പാട് എത്രനാൾ നീണ്ടു നിൽക്കും, എന്ന് നല്ല നാളുകൾ തിരിച്ചു വരും, എന്താണ് പരിഹാരം ഇതൊക്കെ പറഞ്ഞു കൊടുത്താൽ അതിലൂടെ അവരുടെ ജീവിതം തന്നെയാണ് ജ്യോത്സ്യൻ തിരിച്ചു നൽകുന്നത്. അതിന് ദക്ഷിണ പണമായി നൽകുന്നതിലും ഉപരിയാണ് ആദ്യം പറഞ്ഞ വാക്കുകൾ.

ആ കുടുംബം ഇന്ന് പച്ച പിടിച്ചു വരികയാണ്. മകൻ വിദേശത്ത് പോയി ഉദ്യോഗം കിട്ടി കുടുംബത്തെ സഹായിക്കാൻ തുടങ്ങി. ഒരു സുഹൃത്ത് തന്റെ ഓഫീസിൽ ജോലി നൽകി. ഭാര്യ തയ്യൽ മെഷീനൊക്കെ സമ്പാദിച്ച് കുറച്ച് ജോലിക്കാരുമായി മുന്നോട്ട് പോകുന്നു.

മരണം മാത്രം മുന്നിൽ കണ്ട് മുന്നോട്ടുള്ള വഴി അടഞ്ഞു എന്ന് കരുതി ആത്മഹത്യയിലേക്ക് പോകും മുമ്പ് ഒരു ജ്യോത്സ്യനെ കാണാം എന്ന് തോന്നിയത് അവരുടെ ആയുസ്സിന്റെ ബലം കൊണ്ടു കൂടി ആകും. ജ്യോതിഷം ഒരു വഴികാട്ടിയാണ് എന്ന് ഉറപ്പായും കരുതാം.

കൃത്യമായി ചിന്തിച്ചാൽ കഷ്ടകാലം തീരുന്നതും നല്ലകാലം വരുന്നതും ഒക്കെ പറയാൻ ജ്യോത്സ്യന് ഒരു ബുദ്ധിമുട്ടും ഇല്ല. പ്രതിസന്ധികൾ വരുമ്പോൾ അതുകൊണ്ടുതന്നെ ജ്യോതിഷം നമ്മെ സഹായിക്കുന്നു. ദൈവം പല രൂപത്തിൽ പ്രത്യക്ഷപ്പെടും. മുന്നോട്ട് കാല് വെയ്ക്കാൻ അദ്ദേഹത്തിന്റെ കൈകൾ തന്നെ നീട്ടി തരും. “പലരായി പല പ്രാവശ്യം ദൈവം എന്റെ മുന്നിൽ വന്നു.” അവരുടെ മുഖത്തെ ആ സന്തോഷം, ആ ചിരി...

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.