ദൃഷ്ടിദോഷം എന്നാൽ എന്ത്? പരിഹാരം?

കുഞ്ഞുങ്ങളുടെ ഓമനത്തവും ഭംഗിയും എളുപ്പത്തിൽ കണ്ണേറു പറ്റാൻ സാധ്യതയുണ്ട്

ഒരുവന്റെ നോട്ടത്തിലൂടെ മറ്റൊരാൾക്ക് ദോഷം വരും എന്ന വിശ്വാസമാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം. കുട്ടികൾ, ഗർഭിണികൾ, സുന്ദരീസുന്ദരന്മാർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കാണ് ഈ ദോഷം പെട്ടെന്ന് വരുന്നതെന്ന് വിശ്വാസം.

പുറത്തുപോയിട്ട് വരുമ്പോഴും അപരിചിതർ കുഞ്ഞിനെ കാണാൻ വരുമ്പോഴും കണ്ണേറു പറ്റാതിരിക്കാന്‍ പണ്ടുള്ളവർ ചെയ്യുന്ന ആചാരമാണ് കടുകും മുളകും ഉഴിഞ്ഞിടൽ. കടുകു തൂവാതെ ഉപ്പും മുളകും കടുകും കയ്യിലെടുത്ത് ‘ഓം നമഃശിവായ’ ചൊല്ലി 3 തവണ ഉഴിഞ്ഞ് അടുപ്പിലേക്ക് ഇടുന്നതാണ് ചടങ്ങ്. മുളക് കത്തുന്ന രൂക്ഷഗന്ധം വന്നില്ലെങ്കിൽ ദൃഷ്ടിദോഷം മാറിയില്ലെന്നും ഒരു തവണ കൂടി ഉഴിഞ്ഞിടണമെന്നുമാണ് മുത്തശ്ശിമാർ പറയുന്നത്. മുതിർന്നവരെയും ഇതുപോലെ ഉഴിഞ്ഞിടാവുന്നതാണ്.

കുഞ്ഞുങ്ങളെ പുറത്തേക്കു കൊണ്ടുപോകുന്ന അവസരത്തിൽ കണ്ണേറ് ഏൽക്കാതിരിക്കാൻ ചെവിയുടെ പുറകിലോ, കാൽവെള്ളയിലോ കറുത്തപൊട്ട് ഇടുക, കരിവളകൾ അണിയിക്കുക, ഒരു പാണലിന്റെ ഇല കുഞ്ഞിന്റെ ദേഹത്തെവിടേലും മറ്റുള്ളവർ കാണാത്ത രീതിയിൽ വയ്ക്കുക എന്നീ ആചാരങ്ങൾ നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നു. ഗർഭിണികൾ പുറത്തിറങ്ങുമ്പോൾ കണ്ണു കിട്ടാതിരിക്കാൻ  കൈയിൽ ഒരു ഇരുമ്പു  കഷ്ണമോ പാണൽ ഇലയോ കരുതാൻ പഴമക്കാർ പറയും ഇതിനു ശാസ്ത്രീയമായ അടിസ്ഥാനമെന്തെന്നാൽ പാണനില വൈറസുകൾക്കെതിരെയുള്ള ഒൗഷധമാണ്. ഇരുമ്പ് ആവശ്യമില്ലാത്ത പ്രാണവായുവിനെ വലിച്ചെടുക്കും .ഗർഭിണിക്ക് പോസിറ്റീവായ ഒരു ചുറ്റുപാട് സൃഷ്ടിക്കുക എന്ന ഉദേശമായിരുന്നു ഇത്തരം പ്രയോഗങ്ങൾക്കു പിന്നിൽ.  

കുഞ്ഞുങ്ങളുടെ ഓമനത്തവും ഭംഗിയും എളുപ്പത്തിൽ കണ്ണേറു പറ്റാൻ സാധ്യതയുള്ളതിനാൽ 28 കെട്ട് ചടങ്ങു നടത്തുമ്പോൾ കെട്ടുന്ന കറുത്തചരടിൽ പഞ്ചലോഹങ്ങളും ഉൾപ്പെടുത്തുന്നു.

Read More... Star Prediction, Astrology, Children