വീടിന്റെ ഐശ്വര്യവും പൂജാമുറിയും...

x-default

തച്ചുശാസ്ത്ര പ്രകാരം ഗൃഹം നിർമിച്ചു കഴിഞ്ഞാൽ അതിലെ ഓരോ മുറികളുടെയും അവയുടെ ഉപയോഗത്തെയും കുറിച്ച് ഓരോ ധാരണയുണ്ടാകണം. ആകെ മുറികളുടെ എണ്ണം ഒറ്റ സംഖ്യയാകരുത്. ആകൃതിയുടെ കാര്യത്തിൽ ത്രികോണം ഒഴികെ മറ്റെല്ലാ ആകൃതിയും സ്വീകരിക്കാവുന്നതാണ്. വാസ്തു നിയമം അനുസരിച്ച് ഒരു ഗൃഹത്തിന്റെ പൂജാമുറിയു ടെ സ്ഥാനം എവിടെ വരുന്നു എന്ന് നോക്കാം.

ഒരു വീടിന്റെ സകല ഐശ്വര്യങ്ങൾക്കും അടിസ്ഥാനം ദൈവാ ധീനമാണ്. മനുഷ്യർക്ക് ചൈതന്യത്തിന്റെ അനുഭൂതിയ്ക്കാ യുള്ള ഒരു സ്ഥാനമായിട്ടാണ് ദേവാലയത്തെ ഋഷീശ്വരന്മാർ കല്പിച്ചിട്ടുള്ളത്.

നിത്യേന ക്ഷേത്ര ദർശനം നടത്താൻ നമുക്കു മിക്കവർക്കും സാധിക്കാറില്ല. അതുകൊണ്ടാണ് വാസ്തുശാസ്ത്രം, ഗൃഹ ത്തിനുള്ളിൽ ദേവാലയത്തിന്റെ പ്രതിരൂപമായ പൂജാമുറി ഒരുക്കി ആരാധിക്കാൻ നിർദേശിച്ചിട്ടുള്ളത്. കുടുംബത്തിന്റെ ശ്രേയസ്സിന് വേണ്ടി ധർമ്മ ദൈവങ്ങളെ ഉപവസിക്കുന്ന ആചാ രം കേരളീയ തറവാടുകളിൽ വളരെ പണ്ടു മുതൽക്കേ നില നിന്നിരുന്നതിന് ചരിത്രം സാക്ഷിയാണ്. കുടുംബ ക്ഷേത്രങ്ങൾ ഇന്ന് ക്രമേണ ചുരുങ്ങി ഗൃഹത്തിനുള്ളിൽ പൂജാമുറിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

വിഷുഫലം നിങ്ങൾക്കെങ്ങനെ?

പ്രധാന ഗൃഹത്തിന്റെ വടക്ക്, കിഴക്ക്, മധ്യം ഈശാനകോണി ന്റെ കിഴക്ക് ഭാഗം എന്നീ ഭാഗങ്ങളിലാണ് സാധാരണ രീതി യിൽ പൂജാമുറിയുടെ സ്ഥാനം. തെക്ക് , കിഴക്ക്, തെക്കു പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് എന്നീ ഭാഗങ്ങളിൽ പൂജാമുറി യുടെ സ്ഥാനം വരുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഈശാന കോണിലാണ് യഥാര്‍ത്ഥത്തിൽ ഉത്തമമായ പൂജാമുറിയുടെ സ്ഥാനം. എന്നാല്‍ സാങ്കേതിക തടസ്സങ്ങൾ വരുമ്പോൾ മുകളിൽ പറഞ്ഞ ദിക്കുകൾ സ്വീകരിക്കാമെന്നു മാത്രം. പഴയ തറവാടുകളിൽ അറപ്പുരയിലോ, അറപ്പുരയോട് ചേർന്നോ വീടിന് മദ്ധ്യ ഭാഗത്തായിട്ടാണ് പൂജാമുറി ഉണ്ടായി രുന്നത്. കിഴക്കു ഭാഗത്തുള്ള പൂജാമുറി വീട്ടിൽ താമസിക്കു ന്നവർക്ക് പേരും പ്രശസ്തിയും നൽകുമ്പോൾ വടക്കു ഭാഗ ത്തുള്ള പൂജാമുറി വി‍ജ്ഞാനം നൽകുമെന്നും പറയപ്പെടുന്നു. കിടപ്പു മുറിയും, സ്വീകരണ മുറിയും, ശുചിമുറിയുമായി ബന്ധ പ്പെട്ട് കിടക്കുന്ന മുറിയും ഒരിക്കലും പൂജാമുറിക്കെടുക്കരുത്.

കിഴക്കോട്ട് പൂജാമുറിയിൽ എല്ലാ ദേവന്മാരുടേയും ചിത്രങ്ങൾ അഭിമുഖമായി വയ്ക്കാം. പടിഞ്ഞാറ് അഭിമുഖമായി വയ്ക്കു ന്നത് മദ്ധ്യമമാണ്. ദുർഗ്ഗ മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ചിത്രങ്ങൾ തെക്കോട്ട് അഭിമുഖമായി വയ്ക്കാം. ആചാര്യന്മാരു ടേയും സന്യാസിമാരുടേയും ഗുരുക്കന്മാരുടേയും ചിത്രങ്ങൾ വടക്ക് ഭാഗത്തുള്ള ചുമരിൽ തെക്കോട്ടഭിമുഖമായി വയ്ക്കാ മെന്ന് താന്ത്രിക ശാസ്ത്രം സമ്മതിക്കുന്നു.

ഫാഷന് വേണ്ടി ഷെൽഫുകളിൽ തട്ടുകൾ നിരത്തി ചിത്രങ്ങൾ വച്ചുള്ള ആരാധനാ രീതി നിർബന്ധമായും ഒഴിവാക്കണം. ഗോവണിപ്പടിക്ക് താഴെയുള്ള പൂജാമുറിയും നിഷിദ്ധം തന്നെ. പൂജാമുറിയിൽ മഹാലക്ഷ്മിയുടെ പടം വച്ച് പൂജിക്കുന്നത് വളരെ ശ്രേഷ്ഠമാണ്. അതു പോലെ തന്നെ ശ്രീയന്ത്രവും മഹാവാസുദർശനയന്ത്രവും ശ്രീരാമയന്ത്രവും വച്ചു പൂജിക്കു ന്നത് സകലവിധ ഐശ്വര്യങ്ങൾക്കും ബാധാ ഉപദ്രവ ശത്രു ദോഷനിവാരണത്തിനും മഹാവ്യാധികൾക്കും ശാന്തി സമാ ധാനാദി ലഭ്യതയും കാരണമാകുമെന്ന് പുരാണങ്ങൾ ഉദ്ഘോ ഷിക്കുന്നു. അതുകൊണ്ട് മഹാലക്ഷ്മി ഉപാസനയും വ്രതവും അനുഷ്ഠിക്കാൻ ഗൃഹാംഗങ്ങൾ ശ്രദ്ധ വയ്ക്കണം. മനശുദ്ധി യോടും ഏകാഗ്രതയോടും കൂടിയ പ്രാർത്ഥനയും അർപ്പണ ബുദ്ധിയോടെയുള്ള ആരാധനയാണ് ഗൃഹത്തിൽ ഐശ്വര്യ ങ്ങൾ വരാൻ കാരണമാകുന്നത്. അതു പോലെ തന്നെ വർഷ ത്തിൽ ഒരിക്കലെങ്കിലും ഗണപതിഹോമം, സുദർശനഹോമം, ഭഗവൽ സേവ എന്നിവ ഏതൊരു ഗൃഹത്തിൽ വച്ച് നടത്തു ന്നുവോ അവിടെ ആപത്തുക്കളോ ദുഃഖദുരിതങ്ങളോ ഐശ്വ ര്യ ക്ഷയമോ ഉണ്ടാകുന്നതല്ല. വീടും പരിസരവും ശുചിയായി സംരക്ഷിക്കുന്നതും മനോഹരങ്ങളായ ഉദ്യാനങ്ങൾ നിര്‍മ്മിക്കു ന്നതും ആഢംബര രഹിതമായ ജീവിതം നയിക്കുന്നതും ജീവിത പുരോഗതിക്ക് ഉത്തമ മാർഗ്ഗങ്ങളാണ്.

ലേഖകൻ

ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട്

കുറ്റനാട് വഴി പെരിങ്ങോട് പോസ്റ്റ്

പാലക്കാട്ട് ജില്ല.

PH: 9846309646, 8547019646

Email: astronetpgd100@gmail.com

whats app: 9846309646