വീട്ടിൽ സമ്പത്ത് വർദ്ധിക്കാൻ വയ്ക്കേണ്ട വൃക്ഷങ്ങൾ

Plants bring good fortune

വീടിന്റെ വടക്ക് ഭാഗത്ത് നെല്ലി വയ്ക്കുക, വീടിനു ചുറ്റും കവുങ്ങ് വയ്ക്കുക, വാഴ വീടിന്റെ എല്ലാവശങ്ങളിലും വയ്ക്കുക, തുളസി നട്ട് വളർത്തുക, തുളസിയുടെ കൂടെ മഞ്ഞൾ നടുക, വീടിന്റെ വടക്കുകിഴക്കു മൂലയിൽ കണിക്കൊന്ന വയ്ക്കുക വഴി സമ്പൽസമൃദ്ധി കൈവരിക്കാമെന്ന് അനുഭവത്തിൽനിന്ന് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. പൊന്നുകായ്ക്കുന്നതാകിലും പുരയ്ക്കുമീതെ പൊങ്ങീടിലുടനെ വെട്ടിമാറ്റണം എന്നാണ് പ്രമാണം. അതിനാൽ മറ്റുള്ളവ ഗൃഹത്തിന് വേരുകൾ കൊണ്ട് ദോഷം വരുകയും മറ്റും ഒഴിവാക്കിയേ തീരൂ. 

വൃക്ഷങ്ങളുടെ നിലയും ഗുണദോഷങ്ങളും (ചൈനീസ് വാസ്തു)

ഫെങ്ഷുയിയിൽ വൃക്ഷങ്ങൾക്ക് വളരെ പ്രാധാന്യം നൽകി വരുന്നു. ഓറഞ്ച്, നാരകം, പന, മുള ഇവ നല്ലതായി കാണുന്നു. നാരകം, ഓറഞ്ച്, മുള ഇവ തെക്ക് കിഴക്ക് ഭാഗത്ത് മാത്രമേ പാടുള്ളൂ. പന വീടിന്റെ രണ്ട് ഭാഗത്തായി സ്ഥാപിക്കണം. പ്രധാന വാതിലിന് നേരെ ഒരു മരവും വരാൻ പാടില്ല. അങ്ങനെ വന്നാൽ മരം മുറിച്ചു മാറ്റുകയോ പക്വാ കണ്ണാടി സ്ഥാപിച്ച് നെഗറ്റീവ് എനർജിയെ പ്രതിഫലിപ്പിച്ച് കളയുകയോ ചെയ്യണം.