Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിക്കാം നിക്ഷേപതന്ത്രം

STOCK-MARKET

ബുദ്ധിപൂർവം നിക്ഷേപിക്കുക, വൻതോതിൽ ധനം കൈകാര്യം ചെയ്യുക, ഒാഹരിവിപണിയെ വിശകലനം ചെയ്ത് ഉപദേശം നൽക്കുക മുതലായവയ്ക്കെല്ലാം ഇന്ന് വലിയ സാധ്യതകളാണ്. ഇൻവെസ്റ്റ്മെന്റ്, ഫണ്ട് മാനേജ്മെന്റ് എന്നിവയിലെയും ബന്ധപ്പെട്ടമേഖലകളിലെയും പ്രാവീണ്യം പകർന്നു പരിശീലിപ്പിക്കുന്ന ചില സ്ഥാപനങ്ങൾ ഉണ്ട്. 

National Institute of Securities Markets (NISM)
ഇന്ത്യയിലെ സെക്യൂരിറ്റി വിപണി നിയന്ത്രിക്കുന്ന സെബി (SEBI) നടത്തുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെക്യൂരിറ്റീസ് മാർ‌ക്കറ്റ്സ് (NISM) നിക്ഷേപവുമായി ബന്ധപ്പെട്ട ഡിപ്ലോമകളും സർട്ടിഫിക്കറ്റുകളും നൽകുന്നു.

വെബ്സൈറ്റ്: www.insm.ac.in
1. പിജി പ്രോഗ്രാം ഇൻ സെക്യൂരിറ്റീസ് മാർക്കറ്റ്സ്
2. പിജി പ്രോഗ്രാം ഇൻ ഫിനാൻഷ്യൽ എൻജിനീയറിങ് ആൻഡ് റിസ്ക് മാനോജ്മെന്റ്.
3. പിജി ഡിപ്ലോമാ ഇന്‌ ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്
4. പിജി ഡിപ്ലോമാ ഇൻ ഡേറ്റാ സയൻസ്. ‌
5. സർട്ടിഫിക്കറ്റ് ഇൻ സെക്യൂരിറ്റ‍‍ീസ് ലോ. 
ഇവയ്ക്കു പുറമേ വിവിധ വിഷയങ്ങളിൽ ശേഷിവിലയിരുത്തി സർട്ടിഫിക്കറ്റുകൾ‌ നൽകും. 

കറൻസി ഡെറിവേറ്റീവ്സ്, റജിസ്ട്രാർസ് ആൻഡ് ട്രാൻസ്ഫർ‌ ഏജന്റ്സ് (കോർപറേറ്റ്/മ്യൂച്വൽ ഫണ്ട്സ്), നോൺ–ഫണ്ട് സെക്യൂരിറ്റ‍ീസ് ഇന്റർമീഡ‍ിയറീസ് കംപ്ലയൻസ്, ഇഷ്യ‍ൂസ് കംപ്ലയൻസ്, ഇന്ററസ്റ്റ് റേറ്റ്സ് ഡെറിവേറ്റീവ്സ്, മ്യൂച്വൽ ഫണ്ട്സ് ഡിസ്ട്രിബ്യൂട്ടേഴ്സ്, ഡിപ്പോസിറ്ററി ഒാപ്പറേഷൻസ്, സെക്യൂരിറ്റ‍ീസ് ഒാപ്പറേഷൻസ് ആൻഡ് റിസ്ക് മാനേജ്മന്റ്, ഇക്വിറ്റി ഡെറിവേറ്റീവ്സ്, മാർച്ചന്റ് ബാങ്കിങ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ (ഒന്നും രണ്ടും ലെവലുകൾ ) ഇക്വിറ്റി സെയ‍ിൽസ്, കോമൺ ഡെറിവേറ്റീവ്സ്, ഇന്റേണൽ ഒാഡിറ്റേഴ്സ് ഫോർസ്റ്റോക് ബ്രോക്കേഴ്സ്, റിസർച് അനലിസ്റ്റ്, റിട്രെഞ്ച്മെന്റ് അഡ്വൈസർ എന്നീ വിഷയങ്ങളിൽ പരീക്ഷ നടത്തി മൂന്നു വർഷത്തെ സാധുതയുള്ള സർട്ടിഫിക്കറ്റുകൾ‌ നൽകിവരുന്നു. 

കൂടുതൽ വിവരങ്ങൾക്കു വെബ്സൈറ്റ് സന്ദർശിക്കുക. http://www.nism.ac.in/certification/index.php/nism-certifications.

മുംബൈ സ്റ്റോക് എക്സ്ചേഞ്ച് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്
പ്രഫഷനൽ കോഴ്സസ്, വിദ്യാർഥികൾക്കുള്ള കോഴ്സുകൾ, സർട്ടിഫിക്കേഷൻ കോഴ്സുകൾ എന്നിങ്ങനെ വിഭജിച്ച്, സമ്പദ്‍രംഗവുമായി ബന്ധപ്പെട്ട ധാരാളം പ്രോട്രാമുകൾ നടത്തുന്നു. 

Read More>>