Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സയൻസിൽ പിഎച്ച്ഡി അവസരങ്ങളുമായി അണുശക്തി വകുപ്പ്

research-student

കേന്ദ്ര അണുശക്തി വകുപ്പും മുംബൈ സർവകലാശാലയും കൈകോർത്തു രൂപം നൽകിയ മുംബൈയിലെ സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസിന്റെ (സിബിഎസ്) പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷാഫോമിന്  വെബ്സൈറ്റ്: http://cbs.ac.in

തപാലിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 21

വിലാസം: Registrar, UM-DAE Centre for Excellence in Basic Sciences, 1st Floor, Health Centre Building, University of Mumbai, Kalina Campus, Vidyanagari, Santacruz (East), Mumbai 400098

ഫോൺ: 022 26524983

ഗവേഷണ മേഖലകൾ: ഫിസിക്കൽ / കെമിക്കൽ / മാത്തമാറ്റിക്കൽ / ബയളോജിക്കൽ സയൻസസ്

ഭാഭ അറ്റോമിക് റിസർച് സെന്റർ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്, ഐഐടി ബോംബെ, ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യുക്കേഷൻ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളുടെ സഹകരണവുമുണ്ട്.

യോഗ്യത: 55% മാർക്ക് / യുജിസി 6–പോയിന്റ് സ്കെയിലിൽ തുല്യ ഗ്രേഡ് ‘ബി’ നിലവാരത്തിൽ മാസ്റ്റർ ബിരുദം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 5% മാർക്ക് / തുല്യ ഗ്രേഡ് ഇളവ്. യുജിസി നെറ്റ് ജെആർഎഫ് / യുജിസി – സിഎസ്ഐആർ നെറ്റ് ജെആർഎഫ് / സ്റ്റേറ്റ് ലവൽ എലിജിബിലിറ്റി ടെസ്റ്റ് / ഗേറ്റ് / ടീച്ചേഴ്സ് ഫെലോഷിപ് എക്സാമിനേഷൻസ് അഥവാ പ്രസക്ത വിഷയത്തിലെ എംഫിൽ യോഗ്യതയും വേണം.

More Campus Updates>>