Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാം റാങ്കു വിട്ടുകൊടുക്കാതെ അമൽ

amal അമലിനെ എടുത്തുയർത്തി മാതാവ് ജാൻസിയും പിതാവ് മാത്യുവും ആഹ്ലാദം പങ്കിട്ടപ്പോൾ. സഹോദരൻ നിർമൽ സമീപം

പ്രവചനം തെറ്റിയില്ല; എൻജിനീയറിങ് സംസ്ഥാന പ്രവേശന പട്ടികയിലും ഒന്നാം റാങ്ക് കുറുപ്പന്തറ പുല്ലൻകുന്നേൽ വീട്ടിലെ അമൽ മാത്യുവിനു തന്നെ. ജെഇഇ അഡ്വാൻസ്ഡ് ദേശീയതലത്തിൽ 85–ാം റാങ്കും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും നേടിയ അമൽ മുംബൈ ഐഐടിയിൽ എൻജിനീയറിങ് ഫിസിക്സിന് പ്രവേശനം ഉറപ്പാക്കിക്കഴിഞ്ഞു. 

പത്താം ക്ലാസ് വരെ ഒമാനിലെ ഇന്ത്യൻ സ്കൂളിലായിരുന്നു പഠനം. അതിനുശേഷം പ്ലസ് ടു പഠനത്തോടൊപ്പം എൻട്രൻസ് പരിശീലനവും നേടുന്നതിനുള്ള സൗകര്യത്തിനായി മാന്നാനം കെഇ സ്കൂളിൽ പ്രവേശനം നേടി. പിതാവ് മാത്യുവിനും  മാതാവ് ജാൻസിക്കും  സഹോദരൻ നിർമലിനും ഒപ്പം വിജയം ആഘോഷിക്കുകയാണ് അമൽ.

അമൽ മാത്യുവിന്റെ റാങ്കുകൾ
∙ കേരള എൻജിനീയറിങ് എൻട്രൻസ് – ഒന്നാം റാങ്ക്
∙ കുസാറ്റ് പ്രവേശന പരീക്ഷ – ഒന്നാം റാങ്ക്
∙ ജെഇഇ മെയിൻ ദേശീയ തലത്തിൽ – 160–ാം റാങ്ക്
∙ ജെഇഇ അഡ്വാൻസ്ഡ് ദേശീയ തലത്തിൽ – 85– ാം റാങ്ക്
∙ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക്.
∙ എഎംഇസിഇടിയിൽ (എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് കോമൺ എൻട്രൻസ് ടെസ്റ്റ്) ദേശീയതലത്തിൽ –  ഒന്നാം റാങ്ക്

Education News>>