Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന്

ഷാജി പൊന്നോല
secretariat-assistant

സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് നടത്താൻ പിഎസ്‌സി തീരുമാനിച്ചു. സമയം 1.30 മുതൽ 3.15 വരെ. അപേക്ഷകർക്ക് ജൂലൈ 23 മുതൽ ഒാഗസ്റ്റ് 11 വരെ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകാം. ഒാഗസ്റ്റ് 11നകം കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. ഇവരുടെ അപേക്ഷ നിരസിക്കപ്പെടും.

കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് പരീക്ഷയുടെ അതേ സിലബസിൽ തന്നെയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയും നടത്തുക. പ്രാദേശികഭാഷയിൽ (മലയാളം/തമിഴ്/കന്നട) നിന്ന് പത്ത് മാർക്കിന്റെ ചോദ്യങ്ങൾ ഉൾപ്പെടുത്തും. നേരിട്ടുള്ള നിയമനത്തിന് 6,83,588 പേരും  തസ്തികമാറ്റം വഴി 5774ഉം ഉൾപ്പെടെ 6,89,362 പേരാണ് ഈ തസ്തികയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നത്.