Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ ഫിസിക്സിന്റെ തൊഴിൽസാധ്യതകൾ

485372249

ബിഎസ്‍സി ഫിസിക്സ് പൂർത്തിയാക്കിയ എനിക്ക് മെഡിക്കൽ ഫിസിക്സിനെക്കുറിച്ച് അറിയാനാഗ്രഹമുണ്ട്. റേഡിയേഷൻ മേഖലയിൽ മാത്രമാണോ തൊഴിൽ സാധ്യതയുള്ളത് ? കോഴ്സ്, കോളജുകൾ എന്നിവയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു. ശ്യാം, കൊല്ലം

ബിരുദാനന്തരതലത്തിൽ ഫിസിക്സ് ബിരുദധാരികൾക്ക് എംഎസ്‍സി മെഡിക്കൽ ഫിസിക്സിന് േചരാം. ഫിസിക്സിന്റെ തത്വങ്ങളും പ്രായോഗികതയും രോഗനിർണയം, ചികിൽസ എന്നിവയിൽ ഫലപ്രദമായി ഉപയോഗിക്കാൻ കോഴ്സിന്റെ പഠനത്തിലൂടെ സാധിക്കും. റേഡിയേഷൻ, സുരക്ഷ, ന്യൂക്ലിയർ മെഡിസിൻ, മാത്തമാറ്റിക്സ്, രോഗനിർണയം, ചികിൽസാ രീതികൾ എന്നിവ കോഴ്സിലുണ്ട്. മലിനീകരണ നിയന്ത്രണം, ബയോമെഡിക്കൽ, ഒപ്റ്റിക്കൽ, സ്പെക്ട്രോതെറപ്പി, നാനോ ടെക്നോളജി, ലേസർ ചികിൽസ, മെഡിക്കല്‍ ഇമേജിങ് എന്നി വയും കരിക്കുലത്തിലുണ്ട്. 

കോഴ്സ് പൂർത്തിയാക്കിയവർക്ക് സ്വകാര്യ ആശുപത്രികൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ന്യൂക്ലിയർ മെഡിസിൻ, ഓങ്കോളജി ലാബുകൾ, ബയോമെഡിക്കൽ കമ്പനികൾ മുതലായവയിൽ പ്രവർത്തിക്കാം. ലക്ചറർ, അസിസ്റ്റന്റ് പ്രഫസർ, മെഡിക്കൽ ഫിസിസിസ്റ്റ്, ഫിസിയോ തെറ പ്പിസ്റ്റ്, സയന്റിസ്റ്റ് തുടങ്ങിയ തസ്തികകളിലും പ്രവർത്തി ക്കാം. ഓങ്കോളജി ലാബിലും റേഡിയേഷൻ ലാബിലും മാത്രമല്ല, ഒട്ടേറെ മേഖലകളിൽ അവർക്ക് അവസരങ്ങളുണ്ട്. 

വിദേശ രാജ്യങ്ങളിൽ യുകെയിലെ ലിവർപൂൾ, ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി, അമേരിക്കയിലെ ജോൺ ഹോപ്കിൻസ്, ഒഹായോ, നോർത്ത് കരോലിന തുടങ്ങിയ സർവകലാശാലകൾ, സിംഗപ്പൂരിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗ പ്പൂർ എന്നിവിടങ്ങളിലും അവസരങ്ങളുണ്ട്. ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റി, ഭാരതിയാർ, കോയമ്പത്തൂർ, സവിത മെഡിക്കൽ കോളജ് ചെന്നൈ, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ഉപരിപഠനം നടത്താം. 

Education News>>