Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിലിരുന്ന് അമേരിക്കയിൽ പഠിപ്പിക്കാം

Online Tution

കൊച്ചിയുടെ പ്രാന്തപ്രദേശത്തുള്ള വീട്ടില്‍ രാവിലെ നാലരയ്‌ക്കു മുമ്പു നമിത ഉറക്കമുണരും. ഏഴായിരം മൈല്‍ അകലെയുള്ള ഷിക്കാഗോ എന്ന അമേരിക്കന്‍ നഗരത്തിലെ പ്രിന്‍സ്റ്റണ്‍ ജോണ്‍ എന്ന പതിനാലുകാരന്‍ വിദ്യാര്‍ത്ഥിയും അപ്പോഴേയ്‌ക്കും കംപ്യൂട്ടറിനു മുമ്പില്‍ ട്യൂഷനു  ഹാജരായിട്ടുണ്ടാവും. 

ദിവസവും ഒരു മണിക്കൂറാണു ജോണിനു നമിത ജ്യോമട്രി ട്യൂഷന്‍ നല്‍കുന്നത്‌. കൊച്ചിയിലും കലിഫോര്‍ണിയയിലും പ്രവര്‍ത്തിക്കുന്ന ഗ്രോയിങ് സ്റ്റാര്‍സ്‌ എന്ന സ്ഥാപനമാണു നമിതയ്‌ക്ക്‌ ഈ ഇ-ട്യൂട്ടറിങ് ജോലി ഏര്‍പ്പാടാക്കിയത്‌. ഇന്ത്യയില്‍ നമിതയേപ്പോലെ ആയിരക്കണക്കിനു ട്യൂട്ടര്‍മാരാണു ഉറക്കമിളച്ചിരുന്ന്‌ അമേരിക്കയിലെ കുട്ടികള്‍ക്കു കണക്കിനും ഇംഗ്ലീഷിനും സയന്‍സിനും ട്യൂഷനനെടുക്കുന്നത്.  

അമേരിക്കയില്‍ ഇത്തരമൊരു സേവനത്തിനു മണിക്കൂറിനു  40 മുതല്‍ 100 ഡോളര്‍ വരെ നൽകേണ്ടിവരും. ആ കണക്കുവച്ചു നോക്കുമ്പോള്‍ ഇ-ട്യൂട്ടറിങ് ആണു ലാഭം. ഇത്രയും സമയത്തിനു ഇന്ത്യയിലെ ട്യൂട്ടർമാർ സമ്പാദിക്കുന്നതു 15 മുതല്‍ 20 ഡോളര്‍ വരെ.

ലോകം നമ്മൾ തന്നെയാണ്
പ്രശസ്‌ത അമേരിക്കന്‍ പത്രപ്രവർത്തകനായ തോമസ്‌ ഫ്രീഡ്‌മാനാണു ഇ-ട്യൂട്ടറിങിന്റെ സാധ്യതകളെപ്പറ്റി ആദ്യമായി എഴുതുന്നത്. 2005-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ‘വേള്‍ഡ്‌ ഈസ്‌ ഫ്‌ളാറ്റ്‌’ എന്ന പുസ്തകം ബെസ്റ്റ് സെല്ലറായിരുന്നു. ഇന്ത്യയിലിരുന്ന്‌ അമേരിക്കയിലെ കുട്ടികൾക്കു ട്യൂഷനെടുക്കുന്ന ട്യൂട്ടര്‍മാരെ ഫ്രീഡ്‌മാന്‍  അവതരിപ്പിച്ചുണ്ട്.. രാജ്യാന്തരശ്രദ്ധനേടിയ മലയാളി സംരംഭമായ ബൈജൂസ്‌ ആപ് പോലുള്ള ഓണ്‍ലൈന്‍ ട്യൂട്ടിങ് ബ്രാന്‍ഡുകള്‍ ഇന്ത്യയിലെ ട്യൂഷന്‍ വിപണിയില്‍ ഞെട്ടിപ്പിക്കുന്ന വളര്‍ച്ച കൈവരിക്കുകയാണ്.  

കണ്‍സെപ്‌റ്റ്‌ വിഡിയോകളിലാണു ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈജൂസ്‌ ആപ്‌ മികവു കാണിക്കുന്നത്‌. അതേ സമയം കൊച്ചി കാക്കനാടുള്ള കിന്‍ഫ്രയുടെ കെപിപ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്യൂട്ടര്‍മൈനാകട്ടെ പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോൾ ഈ രംഗത്തു പുതിയ സാധ്യതകൾ തുറന്നിടുകയാണ്.  

ഗണിതപ്രശ്നങ്ങളുമായി ട്യൂട്ടർമെൻ
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന ചാക്കോമാഷിന്റെ അഭിപ്രായത്തെ തെറ്റെന്നു പറയാനാകില്ല. കണക്കിൽ കേറിയാൽ സകലതിലും കേറാമെന്നതാണു സ്ഥിതിയെന്നു ട്യൂട്ടർമെൻ അണിയറപ്രവർത്തകർ പറയുന്നു. ആറാം ക്ലാസു മുതല്‍ 12 വരെയുള്ള സിബിഎസ്‌ഇ മാത്തമാറ്റിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ട്യൂട്ടര്‍മൈന്‍ ഈ ക്ലാസുകാര്‍ക്കായി ഓണ്‍ലൈനില്‍ പരിശീലിക്കാവുന്ന ഒരു ലക്ഷത്തോളം ചോദ്യങ്ങളുള്ള ടെസ്‌റ്റ്‌ പേപ്പറുകളാണ്‌ അവതരിപ്പിച്ചിരിക്കുന്നത്.. വിവിധ തരം പ്രോബ്ലംസ്‌ ചെയ്‌തു മാത്രമേ ഗണിതം പച്ചവെള്ളം പോലെ പഠിക്കാനും ഇഷ്ടപ്പെടാനും സാധിക്കുകയുള്ളു എന്ന തിരിച്ചറിവാണ്‌ പുതിയ ശൈലിയിലേയ്‌ക്കു നീങ്ങാന്‍ ഇവർക്കു പ്രേരണയായത്‌. 

ഓണ്‍ലൈന്‍ ടെസ്‌റ്റ്‌പേപ്പറുകള്‍, ഉത്തരം വിശദീകരിക്കുന്ന വിഡിയോകള്‍, കണ്‍സെപ്‌റ്റ്‌ വിഡിയോകള്‍, ഇ-ട്യൂഷന്‍ എന്നിങ്ങനെ നാലു തട്ടായാണ്‌ പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ടെസ്‌റ്റ്‌പേപ്പറുകള്‍ വിദ്യാർഥികൾക്ക് എളുപ്പം ശീലിച്ചെടുക്കാനാകും. രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് ആലോചിക്കുമ്പോള്‍ കണക്കു പഠനത്തിനുള്ള  ട്യൂഷൻ ചെലവു വളരെയേറെ കുറയും. ഒരു പ്രോബ്ലത്തിന്‌ ഒരു രൂപയും ഒരു ആന്‍സറിംങ് വിഡിയോയ്‌ക്ക്‌ രണ്ടു രൂപയുമാണ് ഈടാക്കുന്നതെന്നു ട്യൂട്ടര്‍മൈന്‍ സിഇഒ രാംമോഹന്‍ നായര്‍ പറഞ്ഞു.  

നേരത്തെ പഠിച്ച പാഠങ്ങളിലേക്കും പോകാം
ഇ -ട്യൂട്ടറിങ് പാഠങ്ങളെ ലളിതമാക്കുക മാത്രമല്ല ചെയ്യുന്നത്. ഉയർന്ന ക്ലാസുകളില്‍ ബുദ്ധിമുട്ടു നേരിടുന്ന കുട്ടികള്‍ക്ക്‌ നേരത്തെ പഠിക്കാന്‍ വിട്ടുപോയ അടിസ്ഥാന പാഠങ്ങളും ഇതുവഴി പഠിച്ചെടുക്കാനാകും. കൂടുതല്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ചെയ്‌തു പഠിച്ച്‌ കൂടുതല്‍ മാര്‍ക്കു നേടാനാകും. പത്തു ബിടെക്‌ ബിരുദധാരികളും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന അഭ്യസ്തവിദ്യരായ അറുപതോളം വീട്ടമ്മമാരും ചേർന്നതാണു ട്യൂട്ടര്‍മൈന്‍ ടീം. 

Job Tips>>