Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദരിദ്രകുടുംബത്തിൽ നിന്നു 'കോൾ മാനേജർ' സ്ഥാപകനിലേക്ക്; അറിയണം ആകാശിന്റെ വളർച്ച

Young-Man Representative Image

ബിഹാറിലെ ദർബംഗ ജില്ലയിലെ കാസ്‌റോർ ഗ്രാമത്തിലുള്ള ദരിദ്രകുടുംബത്തിലാണ് ആകാശ് ജനിച്ചത്. ജീവിതത്തിൽ ഒഴിവാക്കാനാവാത്തതെന്നു കരുതുന്ന ഡിജിറ്റൽ ലോകം ആകാശിന്റെ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. ഡൽഹിക്കു സമീപം ദാദ്രി ജില്ലയിലെ ദൂം മണിക്പുർ ഗ്രാമത്തിലെ ജവാഹർ നവോദയ വിദ്യാലയത്തിലേക്ക് എത്തുംവരെ ഇതുതന്നെയായിരുന്നു ഈ വിദ്യാർഥിയുടെ സ്ഥിതി.  ഒൻപതാം ക്ലാസിലേക്കായിരുന്നു ആകാശെത്തിയത്. സാംസങ് സ്മാർട് ക്ലാസിലൂടെയാണു സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ആകാശ് ആദ്യം അനുഭവിക്കുന്നത്.സീനിയർ സെക്കൻഡറി തലത്തിൽ ഈ വിദ്യാർഥി തിരഞ്ഞെടുത്ത വിഷയം കംപ്യൂട്ടർ സയൻസായിരുന്നു. ആകാശിനെ അറിയുന്ന പലർക്കും ഇതൊരു അദ്ഭുതം തന്നെയായിരുന്നു.

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സ്വതന്ത്ര സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയുമായി സഹകരിച്ച് അഞ്ചു വർഷം മുൻപാണ് ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനിയായ സാംസങ് ഇലക്ട്രോണിക്‌സ്  സ്മാർട് ക്ലാസ് പദ്ധതിക്കു തുടക്കം കുറിച്ചത്. രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലെ  കഴിവുള്ള വിദ്യാർഥികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും ലഭ്യമാക്കുന്നതാണു പദ്ധതി.

നവോദയ വിദ്യാലയ സമിതിക്കാണു നടത്തിപ്പുചുമതല.  രാജ്യവ്യാപകമായി അഞ്ഞൂറിലേറെ ജവാഹർ നവോദയ വിദ്യാലയങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. 2.5 ലക്ഷത്തിലധികം വിദ്യാർഥികൾക്കു പ്രയോജനം ലഭിക്കുന്നു. എണ്ണായിരത്തിലേറെ അധ്യാപകർക്കു പരസ്പരം ആശയവിനിമയം നടത്താം. പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുന്ന സാംസങ് സ്മാർട് ബോർഡ്, ടാബ്‌ലറ്റുകൾ, പ്രിന്റർ, വൈഫൈ കണക്ടിവിറ്റി തുടങ്ങിയവ ഓരോ സാംസങ് സ്മാർട് ക്ലാസ് റൂമിലുമുണ്ടാകും.

പവർകട്ട് സമയത്തും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കാനുള്ള സൗകര്യവുമുണ്ട്. വിശകലനത്തിനു സഹായിക്കുന്ന വിഡിയോകൾ, പ്രസന്റേഷനുകൾ തുടങ്ങിയവയെല്ലാം ഉപയോഗിക്കുവാൻ ഇതു സഹായകമാകും. സാംസങ് സ്മാർട് ക്ലാസ് നീക്കം രാജ്യത്തെ 2.5 ലക്ഷത്തിലധികം വിദ്യാർഥികളെ ഡിജിറ്റൽ സാക്ഷരത കൈവരിക്കാൻ സഹായിച്ചെന്നു സാംസങ് ഇന്ത്യ, സിഎസ്ആർ വൈസ് പ്രസിഡന്റ് ദീപക് ഭരദ്വാജ് പറഞ്ഞു. 'കോൾ മാനേജർ' എന്ന ആൻഡ്രോയ്ഡ് ആപ്പിന്റെ സ്ഥാപകൻ എന്നാണു പതിനേഴുകാരനായ ആകാശ് ഇപ്പോൾ അറിയപ്പെടുന്നത്. ആൻഡ്രോയ്ഡ് ആപ് തയാറാക്കുന്നവിധം ആകാശ് ഇന്റർനെറ്റിലൂടെ സ്വയം പഠിക്കുകയായിരുന്നു. 

അടിയന്തര  സേവനങ്ങൾക്ക് അറിയിപ്പു നൽകുന്ന ഒരു സുരക്ഷാവലയമായാണ് ഈ ആപ്പിനെ ആകാശ് വിശേഷിപ്പിക്കുന്നത്. ആപ് ഉപയോഗിക്കുന്നവർക്കു കോളുകൾ വരുമ്പോൾ  അവർ മീറ്റിങ്ങിലോ വാഹനമോടിക്കുന്ന സാഹചര്യത്തിലോ ആണെങ്കിൽ സ്വയം മറുപടി സന്ദേശങ്ങൾ നൽകാനും ഈ ആപ് സഹായിക്കും. ഡ്രൈവിങ് മോഡ്, മീറ്റിങ് മോഡ്, തിയറ്റർ മോഡ് തുടങ്ങിയ സൗകര്യങ്ങൾ ഈ ആപ്പിലുണ്ട്.  കോൾ ലഭിക്കുന്ന സമയത്തെ ഉപഭോക്താവിന്റെ സാഹചര്യത്തിനനുസരിച്ച് ഈ ആപ് മറുപടി നൽകുകയും ചെയ്യും.

Success Stories>>