റെയിൽവേ നിയമനം: 5 ലക്ഷത്തിലേറെപ്പേർ ആദ്യഘട്ടം കടന്നു

അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ തസ്തികകളിലെ 64,371 ഒഴിവുകളിലേക്കു റെയിൽവേ നടത്തിയ പരീക്ഷയുടെ ആദ്യ ഘട്ടം കടന്നത് 5,88,605 പേർ. ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 4 വരെ നടത്തിയ പരീക്ഷയ്ക്കിരുന്നത് 36,47,541 പേരാണ്. രാജ്യവ്യാപകമായി 440 കേന്ദ്രങ്ങളിലായിരുന്നു ഓൺലൈൻ പരീക്ഷ. 47 ലക്ഷത്തിലേറെ അപേക്ഷകരുണ്ടായിരുന്നു. ആദ്യ ഘട്ടം വിജയിച്ചവർക്കു ഡിസംബർ 12 മുതൽ 14 വരെയാണു രണ്ടാം ഘട്ട പരീക്ഷ. റെയിൽവേ റിക്രൂട്മെന്റ് ബോർഡ് വെബ്സൈറ്റിലെ ലിങ്ക് വഴി ആദ്യ പരീക്ഷയിലെ സ്കോർ പരിശോധിക്കാം. 


Job Tips >>