കോസ്‌റ്റ് ഗാർഡിലേക്ക്, ഏഴിമല വഴി

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ അസിസ്‌റ്റന്റ് കമൻഡാന്റ് ജനറൽ ഡ്യൂട്ടി, ജനറൽ ഡ്യൂട്ടി– എസ്എസ്എ (ഷോർട്ട് സർവീസ് അപ്പോയിൻമെന്റ്), കമേഴ്സ്യൽ പൈലറ്റ് (സിപിഎൽ– എസ്എസ്എ), ലോ തസ്‌തികകളിലേക്ക് ഉടൻ വിജ്‍ഞാപനമാകും. ഗ്രൂപ്പ് എ ഗസറ്റഡ് ഓഫിസർ തസ്‌തികയാണ്. 

ജനറൽ ഡ്യൂട്ടി എൻട്രി സ്കീമിൽ പുരുഷൻമാർക്കും എസ്എസ്എ സ്കീമിൽ സ്ത്രീകൾക്കുമാണ് അവസരം. സിപിഎൽ, ലോ തസ്തികകളിൽ ഇരുകൂട്ടർക്കും അപേക്ഷിക്കാം. 2/2019 ബാച്ചിലേക്കാണ് അവസരം. ഒരു ബ്രാഞ്ചിലേക്കു മാത്രമേ അപേക്ഷിക്കാവൂ. 2019 ജൂൺ അവസാനത്തോടെ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം ആരംഭിക്കും. 8 വർഷത്തേക്കാണു ഷോർട്ട് സർവീസ് അപ്പോയിൻമെന്റ്. 10– 14 വർഷം നീട്ടിക്കിട്ടാം.

അപേക്ഷ: നവംബർ 18 – 30

www.joinindiancoastguard.gov.in 

യോഗ്യത തസ്‌തിക തിരിച്ചു ചുവടെ.

അസിസ്‌റ്റന്റ് കമൻഡാന്റ് (ജനറൽ ഡ്യൂട്ടി/ എസ്എസ്എ): 60 % മാർക്കോടെ ബിരുദം. പ്ലസ്‌ടുവിന് കണക്കും ഫിസിക്‌സും പഠിച്ചിട്ടുണ്ടായിരിക്കണം. 

കമേഴ്സ്യൽ പൈലറ്റ്: ഡിജിസിഎ അംഗീകൃത കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (സിപിഎൽ); 60% മാർക്കോടെ പ്ലസ്‌ടു (ഫിസിക്സ്, മാത്‌സ്) ജയം.  

ലോ: 60% മാർക്കോടെ നിയമബിരുദം 

തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരിൽ നിന്ന് ഡിസംബർ 17– ജനുവരി 17 കാലയളവിൽ പ്രാഥമിക തിരഞ്ഞെടുപ്പ്.  ഇതു സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ നൽകും. മുംബൈ, ചെന്നൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രങ്ങൾ. പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കു ഫൈനൽ സിലക്‌ഷൻ. 

ഓർക്കാൻ

 ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന റജിസ്‌ട്രേഷൻ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണം. 

 http://joinindian

coastguard.gov.in/reprint.aspx  എന്ന ലിങ്കിൽ നിന്നു ഡിസംബർ 9 മുതൽ അഡ്മിറ്റ് കാർഡ് ലഭിക്കും. 2 പ്രിന്റ് ഔട്ട് എടുത്ത് നിർദിഷ്‌ട സ്‌ഥാനത്തു കളർ  പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കണം. (ഫോട്ടോയ്ക്ക് മൂന്നുമാസത്തിലധികം പഴക്കം പാടില്ല. നീലനിറത്തിലുള്ള പശ്ചാത്തലം വേണം). തിരഞ്ഞെടുപ്പു കേന്ദ്രത്തിലെത്തുമ്പോൾ ഈ പ്രിന്റ് ഔട്ടുകൾ  കയ്യിൽ കരുതണം. 

ഒപ്പം ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച വിശദാംശങ്ങൾക്കു വിജ്ഞാപനം കാണുക.

പരീക്ഷയ്ക്ക് ഒരുങ്ങാം

പ്രിലിമിനറി ഘട്ടം: മെന്റൽ എബിലിറ്റി ടെസ്റ്റ് / 

കോഗ്നിറ്റീവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, പിക്ചർ പെർസെപ്ഷൻ & ഡിസ്കഷൻ ടെസ്റ്റ് എന്നിവയുണ്ടാകും. എബിലിറ്റി / ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ ഇംഗ്ലിഷിൽ ഒബ്ജെക്ടീവ് മാതൃകയിലായിരിക്കും. പിക്ചർ പെർസെപ്ഷൻ & ഡിസ്കഷൻ ടെസ്റ്റിൽ ഇംഗ്ലിഷിൽ സംസാരിക്കുകയും ചർച്ചയിൽ പങ്കെടുക്കുകയും വേണം. ഹിന്ദിയും അനുവദിക്കും. 

ഫൈനൽ ഘട്ടം: സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടാസ്ക്, ഇന്റർവ്യൂ എന്നിവയുണ്ടാകും.

ശാരീരികയോഗ്യത

പുരുഷന്മാർ (ജനറൽ ഡ്യൂട്ടി, ലോ): ഉയരം: കുറഞ്ഞത് 157 സെ.മീ, നെഞ്ചളവ് ആനുപാതികം, കുറഞ്ഞത് 5 സെ.മീ വികാസം വേണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

സ്ത്രീകൾ (ജനറൽ ഡ്യൂട്ടി–എസ്എസ്എ, ലോ):  ഉയരം കുറഞ്ഞത് 152 സെ.മീ.

കാഴ്ചശക്തി സംബന്ധിച്ച വിവരങ്ങൾ നവംബർ 17 ലക്കം തൊഴിൽവീഥിയിൽ

Job Tips >>