കോൾഫീൽഡ്‌സിൽ 370 ഒഴിവ്, ശമ്പളം: 31,852

കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡിയറിയായ മഹാനദി കോൾഫീൽഡ്‌സ് ലിമിറ്റഡിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. 370 ഒഴിവുകളുണ്ട്. ഡിസംബർ 21 മുതല്‍ ഓൺലൈനായി  അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 10.

തസ്‌തിക, യോഗ്യത, ശമ്പളം എന്നിവ ചുവടെ.

ജൂനിയർ ഒാവർമാൻ ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി (ഗ്രേഡ് സി) (ഒഴിവ്-149): മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം, ത്രിവൽസര മൈനിങ് എൻജിനീയറിങ് ഡിപ്ലോമ, ഡിജിഎംഎസ് ഇഷ്യൂ ചെയ്‌ത അംഗീകൃത ഒാവർമാൻ കോംപീറ്റൻസി സർട്ടിഫിക്കറ്റ്, അംഗീകൃത ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റ്, അംഗീകൃത ഗ്യാസ് ടെസ്‌റ്റിങ് സർട്ടിഫിക്കറ്റ്, 31852.56 രൂപ.

മൈനിങ് സിർദാർ ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി (ഗ്രേഡ് സി) (ഒഴിവ്-201): മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം, ഡിജിഎംഎസ് ഇഷ്യൂ ചെയ്‌ത അംഗീകൃത മൈനിങ് സിർദാർഷിപ്പ് സർട്ടിഫിക്കറ്റ്, അംഗീകൃത ഗ്യാസ് ടെസ്‌റ്റിങ് സർട്ടിഫിക്കറ്റ്, അംഗീകൃത ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റ്.

അല്ലെങ്കിൽ

മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം, ത്രിവൽസര മൈനിങ് എൻജിനീയറിങ് ഡിപ്ലോമ, ഡിജിഎംഎസ് ഇഷ്യൂ ചെയ്‌ത അംഗീകൃത ഒാവർമാൻ കോംപീറ്റൻസി സർട്ടിഫിക്കറ്റ്, അംഗീകൃത ഗ്യാസ് ടെസ്‌റ്റിങ് സർട്ടിഫിക്കറ്റ്, അംഗീകൃത ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റ്, 31852.56 രൂപ.

ഡപ്യൂട്ടി സർവേയര്‍ ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി (ഗ്രേഡ് സി) (ഒഴിവ്- 20): 

മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം, ഡിജിഎംഎസ് ഇഷ്യൂ ചെയ്‌ത അംഗീകൃത സർവേ കോംപീറ്റൻസി സർട്ടിഫിക്കറ്റ്, 31852.56 രൂപ.

പ്രായപരിധി: 18-30 വയസ്

എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം. 2019 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും.

വിശദവിവരങ്ങൾക്ക്: www.mahanadicoal.in

Job Tips >>