നൊബേല്‍ സമ്മാനം നേടിയ ആദ്യ ഏഷ്യാക്കാരൻ?

1. നൊബേല്‍ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യാക്കാരൻ ആര്?

 രവീന്ദ്രനാഥ ടഗോർ

2. നൊബേല്‍ സമ്മാനം നൽകിത്തുടങ്ങിയ വർഷം?

  1901

3. രണ്ടു വ്യത്യസ്ത‍ വിഷയങ്ങളിൽ നൊബേൽ സമ്മാനം നേടിയ ആദ്യ വ്യക്തിയാര്?

മാഡം ക്യൂറി

4. മലയാളത്തിലെ ആദ്യത്തെ നോവൽ?

 കുന്ദലത

5. അയിത്തോച്ചാടനത്തിന് ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം എന്ന ലഘുലേഘ പ്രസിദ്ധീകരിച്ചതാര്?

 വി.ടി. ഭട്ടതിരിപ്പാട്

6. രക്ത ബാങ്കുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്?

 സോഡിയം സിട്രേറ്റ്

7. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്ന ശിലയേത്?

 ആഗ്നേയശിലകൾ

8. ഊഷ്മാവ് കൂടുമ്പോള്‍ അന്തരീക്ഷ മർദ്ദം ...................?

 കുറയുന്നു

9. കളിയാട്ടം എന്ന പേരിലും അറിയപ്പെടുന്ന കേരളാ നൃത്ത രൂപമേത്?

  തെയ്യം

10. 2017 ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചതാർക്ക്?

 കെ. എസ് . ചിത്ര

11. മാന്റിലിന്റെ അടിവരമ്പിനെപ്പറയുന്ന പേരെന്ത്?

 ഗുട്ടൻബർഗ് വിച്ഛിന്നത

12. സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം എത്ര?

  8 മിനിറ്റ് 20 സെക്കൻഡ്

13. ദസ് ക്യാപ്പിറ്റൽ ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചത് ?

  ജർമ്മൻ

പിഎസ്‌സി പരീക്ഷയ്ക്ക് ഒരുങ്ങാം