Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്തിക്കൽ ഹാക്കിങ് പഠിക്കാൻ കോഴ്സുകൾ

cyber-crime-hacking

പ്ലസ് ടു കഴിഞ്ഞ് എത്തിക്കൽ ഹാക്കിങ് പഠിക്കാൻ എന്താണു ചെയ്യേണ്ടത് ?

പവിത്ര സുരേഷ്

ഉത്തരം: നിയമങ്ങൾ പാലിച്ചുകൊണ്ട് ഹാക്കിങ് നടത്തുന്നവരാണ് എത്തിക്കൽ അഥവാ വൈറ്റ് ഹാറ്റ് ഹാക്കർമാർ. ഐടി സംവിധാനങ്ങളിലെ പിഴവുകൾ കണ്ടെത്തുകയാണു പ്രധാനദൗത്യം. പല കോർപറേറ്റ് കമ്പനികളും ഇവരെ നിയമിക്കാറുണ്ട്.

പ്ലസ്ടു കഴിഞ്ഞ് കംപ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട ബിരുദം നേടിയ ശേഷം ഹാക്കിങ് കോഴ്സുകൾക്കു ചേരുന്നതാണു നല്ലത്. സി പ്ലസ്പ്ലസ്, പൈത്തൺ തുടങ്ങിയ പ്രോഗ്രാമിങ് ലാംഗ്വേജുകളിൽ പ്രാവീണ്യവും നെറ്റ്‌വർക്കിങ്ങിനെക്കുറിച്ച് അറിവും നേടണം. കൃത്യമായ സർട്ടിഫിക്കേഷനില്ലാതെ ഈ രംഗത്തു നിലനിൽക്കുക പ്രയാസം. ഇസി കൗൺസിലിന്റെ സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ സർട്ടിഫിക്കേഷൻ (സിഇഎച്ച്), സിഎച്ച്എഫ്ഐ, എസ്എഎൻഎസ് ജിഐഎസി,സിസിഎൻഎ സെക്യൂരിറ്റി തുടങ്ങിയവ ഈ രംഗത്തുള്ള സർട്ടിഫിക്കേഷനുകളാണ്. ഇവ പശ്ചാത്തലമാക്കി കോഴ്സുകൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളുണ്ട്.