‘മോജൊ’യും ‘ഗസ്റ്റോ’യും സി എസ് ഡി വഴി

Mahindra Mojo

പ്രീമിയം ബൈക്കായ ‘മോജൊ’യും ഗീയർരഹിത സ്കൂട്ടറായ ‘ഗസ്റ്റോ’യും സായുധന സേനകളുടെ കന്റീൻ സ്റ്റോഴ്സ് ഡിപ്പാർട്ട്മെന്റ്(സി എസ് ഡി) വഴി വിൽപ്പനയ്ക്കെത്തിയതായി മഹീന്ദ്ര ടു വീലേഴ്സ് അറിയിച്ചു. ഇതോടെ സായുധ സേനാംഗങ്ങൾക്കും വിമുക്ത ഭടന്മാർക്കും നികുതി ഇളവോടെ മഹീന്ദ്രയുടെ ഇരുചക്രവാഹനങ്ങൾ സ്വന്തമാക്കാൻ അവസരമൊരുങ്ങി. മോട്ടോർ സൈക്കിളുകളായ ‘സെഞ്ചുറൊ’യും ‘മോജൊ’യും ഗീയർരഹിത സ്കൂട്ടറായ ‘ഗസ്റ്റോ’യുടെ രണ്ടു വകഭേദങ്ങളും ‘റോഡിയൊ’യും ‘ഡ്യുറൊ ഡി സെഡ്’ സ്കൂട്ടറുകളുമാണു നിലവിൽ മഹീന്ദ്ര ടു വീലേഴ്സ് നിലവിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്.

ഉപയോക്താക്കൾക്കു മികച്ച ബ്രാൻഡ് അനുഭവം പ്രദാനം ചെയ്യാൻ കമ്പന പ്രതിജ്ഞാബദ്ധമാണെന്നു മഹീന്ദ്ര ടു വീലേഴ്സ് സീനിയർ ജനറൽ മാനേജർ (സെയിൽസ്, മാർക്കറ്റിങ് ആൻഡ് പ്രോഡക്ട് പ്ലാനിങ്) നവീൻ മൽഹോത്ര അഭിപ്രായപ്പെട്ടു. സി എസ് ഡി വഴി വാഹനങ്ങൾ ലഭ്യമാവുന്നതോടെ സൈനിക വിഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്നവരും കൂടുതൽ വിമുക്ത ഭടന്മാരും മഹീന്ദ്രയുടെ ഇരുചക്രവാഹനങ്ങൾ വാങ്ങാനെത്തുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, റിമോട്ട് ഫ്ളിപ് കീ, ഫൈൻഡ് മീ ലാംപ്, ഗൈഡ് ലാംപ്, സ്പീഡോമീറ്ററിനു താഴെ ക്വിക് സ്റ്റോറേജ് കംപാർട്ട്മെന്റ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് 125 സി സി, എം ടെക് എൻജിനുള്ള ‘ഗസ്റ്റോ’യുടെ വരവ്.