ഇതാണ് പുതിയ ഡിസയർ

Image Source: Facebook

കോംപാക്റ്റ് സെ‍‍‍ഡാൻ സെഗ്മെന്റിലെ ജനപ്രിയ കാർ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നു. ജൂണിൽ വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഡിയറയിന്റെ സ്പൈ പിക്ച്ചേഴ്സാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. അടുത്തിടെ ജപ്പാനിൽ പുറത്തിറങ്ങിയ പുതിയ സ്വിഫ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡിസയറിന്റെ രൂപകൽപ്പന. കോംപാക്റ്റ് സെഗ്മെന്റിലെ ഏറ്റവും വിൽപ്പനയുള്ളതും ഇന്ത്യൻ വിപണിയിലെ ഏറ്റവും വിൽപ്പനയുള്ള രണ്ടാമത്തെ കാറുമായ ഡിസറയിന്റെ പുതിയ രൂപത്തിനും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Image Source: Facebook

പുതിയ ഹെ‍ഡ്‌ലാമ്പ്, ബംബർ, മുൻ ഗ്രിൽ എന്നിവയായിരിക്കും മുൻഭാഗത്തെ പ്രധാന മാറ്റങ്ങൾ. ഉള്ളിൽ പുതിയ സ്റ്റിയറിങ് വീൽ, സെന്റർ കൺസോൾ, മീറ്റർ കൺസോൾ എന്നിവയുണ്ടാകും കൂടാതെ കൂടുതൽ സ്പെയ്സും പുതിയ ഡിസയറിന്റെ പ്രത്യേകതയായിരിക്കും. പിന്നിലെ ബംബറിനും ടെയിൽ ലാമ്പിനും മാറ്റങ്ങളുണ്ട്.

Image Source: Facebook

എക്സ്‌സൈസ് തീരുവ ഇളവ് ലഭിക്കുന്നതിനായി വാഹനത്തിന്റെ നീളം നാലുമീറ്ററിൽ തന്നെ ഒതുക്കും. എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകാനിടയില്ല. നിലവിലുള്ള പെട്രോൾ, ഡീസൽ, എഎംടി വകഭേദങ്ങൾ തുടരാൻ തന്നെയാണ് സാധ്യത. എന്നാൽ 1.2 ലീറ്റർ പെട്രോൾ മോഡൽ, 1.3 ലീറ്റർ ഡീസൽ മോ‍ഡൽ എന്നിവ കൂടാതെ സിയാസിലൂടെ ഇന്ത്യയിൽ അവതരിപ്പിച്ച എസ്എച്ച്‌വിഎസ് (സ്മാർട്ട് ഹൈബ്രിഡ് വെഹിക്കിൾ ബൈ സുസുക്കി) സാങ്കേതിക വിദ്യയൊടു കൂടി മൈലേജ് കൂടിയ മോഡലുമുണ്ടാകും.