വീണ്ടുമെത്തുന്നു പോപ്പുലര്‍ കാര്‍ റാലി

Popular Rally 2017

ഒരു കാലത്ത് ഇന്ത്യൻ കാർ റാലി പ്രേമികളുടെ ആവേശമായിരുന്നു പോപ്പുലർ റാലി. രാജ്യം കണ്ട പല പ്രശസ്ത റാലി ഡ്രൈവർമാരും ഉദയം കണ്ട പോപ്പുലർ റാലി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു. മെയ് 13 കൊച്ചിയിലെ മറൈൻ ഡ്രൈവിൽ നിന്നാണ് പോപ്പുലർ റാലിയുടെ പുതിയ അധ്യായം ആരംഭിക്കുന്നത്.

പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറും, ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റുമായ ജോണ്‍ കെ പോള്‍, പോപ്പുലര്‍ കാര്‍ റാലി 2017 പ്രഖ്യാപിക്കുന്നു. ജോര്‍ജ് വര്‍ഗീസ്, ഡോ ബിക്കു ബാബു, മിലന്‍ ജോര്‍ജ്, മേഘാ എബ്രഹാം, പോള്‍ കെ ജോണ്‍ എന്നിവര്‍ സമീപം

പോപ്പുലര്‍ ഗ്രൂപ്പിന്റെ നേത്യത്വത്തില്‍ 1983ൽ ആരംഭിച്ച കാര്‍ റാലി 21 വര്‍ഷത്തോളം തുടര്‍ച്ചയായി നടന്നിരുന്നു. പിന്നീട് ഉപേക്ഷിക്കപ്പെട്ട റാലി വർഷങ്ങൾക്ക് ശേഷം വീണ്ടുമെത്തുന്നു. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസ് സതേണ്‍ അഡ്വെഞ്ചേഴ്‌സ് ആന്‍ഡ് മോട്ടോര്‍ സ്‌പേര്‍ട്‌സിന്റെ (സാം) സഹകരണത്തോടെയാണ് വീണ്ടും റാലി സംഘടിപ്പിക്കുന്നത്.

മുമ്പ് ഇരുചക്രവാഹനങ്ങൾക്കും റാലിയിൽ പങ്കെടുക്കാമായിരുന്നെങ്കിൽ ഇക്കൊല്ലം നാലുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം. മേയ് 14ന് മറൈന്‍ഡ്രൈവിൽ തന്നെയാണ് റാലി അവസാനിക്കുന്നത്.