പുതിയ മാരുതി എസ് ക്രോസ് ഒക്ടോബറിൽ

Suzuki S Cross European Version

മാരുതി സുസുക്കിയുടെ പ്രീമിയം ക്രോസ്ഓവർ എസ് ക്രോസിന്റെ മുഖം മിനുക്കിയ പതിപ്പ് ഒക്ടോബറിൽ വിപണിയിലെത്തും. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപ്പനയ്ക്കെത്തുന്ന എസ് ക്രോസ് മാരുതിയുടെ ഉൽ‌പ്പന്ന നിരയിൽ ഏറ്റവും വില കൂടിയ മോഡലാണ്. യൂറോപ്യൻ വിപണിയിൽ പുറത്തിറങ്ങിയ വാഹനത്തിന് അതേ ഡിസൈനിൽ തന്നെയാകും ഇന്ത്യയിലെത്തുക.

Suzuki S Cross European Version

2013 സുസുക്കി എസ്എക്സ് 4 ക്രോസായി യൂറോപ്യൻ വിപണിയിൽ പുറത്തിറങ്ങിയ കാർ ഇന്ത്യയിൽ 2015 ലാണ് എത്തുന്നത്. വെർട്ടിക്കൽ ക്രോമുകളുള്ള ഗ്രില്ലും പുതിയ ഹെഡ്‌ലാംപും മസ്കുലറായ ബോണറ്റും പുതിയ ബംബറുമാണ് പുറം ഭാഗത്തെ പ്രധാന മാറ്റങ്ങൾ. പുതിയ ഇന്‍ട്രുമെന്റ് കണ്‍സോള്‍, ഇന്റീരിയറിലെ പുതിയ കളര്‍ കോമ്പിനേഷനുകള്‍ കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ എന്നിവയായിരിക്കും പുതിയ എസ് ക്രോസിന്റെ ഉള്‍ഭാഗത്തെ പ്രത്യേകതകള്‍.

Suzuki S Cross European Version

യൂറോപ്യൻ വിപണിയിൽ പുതിയ 1.4 ലീറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിൻ കാറിന് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ നിലവിലുള്ള 1.6 മൾട്ടി ജെറ്റ് എൻജിനും ലഭിക്കും. ഇന്ത്യൻ വിപണിയിൽ നിലവില്‍ 1.3 ലിറ്റര്‍, 1.6 ഡീസല്‍ എന്‍ജിനുകളാണ് എസ് ക്രോസിനുള്ളത്. ഇതുകൂടാതെ 1 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനും പുതിയ എസ് ക്രോസിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. റെനൊ ഡസ്റ്റർ, ഹ്യുണ്ടേയ് ക്രേറ്റ, നിസാൻ ടെറാനോ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന പുതിയ എസ് ക്രോസിന്റെ വിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല.