ഓട്ടൊമൊബൈൽ സ്കിൽ എൻഹാൻസ്മെന്റ് സെന്ററുകളുമായി മാരുതി സുസുക്കി

വാഹന മേഖലയിൽ വിദഗ്ധരായ തൊഴിലാളികളെ സൃഷ്ടിക്കാൻ ഓട്ടൊമൊബൈൽ സ്കിൽ എൻഹാൻസ്മെന്റ് സെന്ററുകളുമായി മാരുതി. രാജ്യവ്യാപകമായി എകദേശം 15 എഎസ്ഇസികൾ സ്ഥാപിക്കാനാണ് കമ്പനി പദ്ധതി. സർക്കാർ ഉടമസ്ഥയിലുള്ള ഐടിഐകളിലായിരിക്കും  സെന്ററുകൾ സ്ഥാപിക്കുക. രാജ്യത്തെ 11 സംസ്ഥാനങ്ങളിലായാണ് 15 സെന്ററുകൾ സ്ഥാപിക്കുക എന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി നിസാമുദ്ദീൻ ഐടിഐയിൽ ആദ്യ എൻഹാൻസ്മെന്റ് സെന്ററും കമ്പനി ആരംഭിച്ചു. അടുത്ത ഓഗസ്റ്റോടുകൂടി 15 സെന്ററുകൾ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൾ 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു.