Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നുമ്മ മെട്രോ 'ഒന്നാം റാങ്കുകാരൻ'

Kochi Metro Kochi Metro

ഇന്ത്യയിലെ മെട്രോകളിൽ ഒന്നാം റാങ്കുകാരനാണു കൊച്ചി മെട്രോ. ഉദ്ഘാടനം ഇനിയും വൈകിയിരുന്നെങ്കിൽ കൊച്ചി മെട്രോ പുറകിലാവുമായിരുന്നു. ഇതുവരെ എല്ലാക്കാര്യത്തിലും നമ്മുടെ മെട്രോ ഒന്നാം സ്ഥാനത്തുതന്നെ. നിർമാണം തുടങ്ങി നാലു വർഷവും പത്തു ദിവസവുമെടുത്താണു മെട്രോയുടെ ഉദ്ഘാടനം നടക്കുന്നത്. 2013 ജൂൺ ഏഴിനായിരുന്നു നിർമാണ ഉദ്ഘാടനം.

ഡൽഹി മെട്രോ ഉദ്ഘാടനത്തിനെടുത്തതു നാലു വർഷവും രണ്ടു മാസവും. ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ ദൂരം കമ്മിഷൻ ചെയ്യുന്ന മെട്രോയും നമ്മുടേതാണ്, 13 കിലോമീറ്റർ. ഡൽഹി മെട്രോയുടെ ഉദ്ഘാടന ഓട്ടം 8.5 കിലോമീറ്റർ ആയിരുന്നു. ബെംഗളൂരു മെട്രോ ഉദ്ഘാടനത്തിന് അഞ്ചുവർഷമെടുത്തു.

ഒന്നാംഘട്ടം വെറും ആറു കിലോമീറ്റർ മാത്രം. ചെന്നൈ മെട്രോ ഏഴു കിലോമീറ്റർ ഓടിച്ചു, ഉദ്ഘാടനത്തിന് എടുത്തത് ഏഴു വർഷം. കൊച്ചിക്കൊപ്പം പദ്ധതി സമർപ്പിച്ച ജെയ്പൂർ മെട്രോ കൊച്ചിക്കു മുൻപേ നിർമാണം തുടങ്ങിയെങ്കിലും ഒൻപതു കിലോമീറ്റർ ദൂരം കമ്മിഷൻ ചെയ്യാൻ 4.8 വർഷമെടുത്തു. ദൂരത്തിൽ കൊച്ചിക്കു തൊട്ടുപിന്നിൽ മുംബൈ മെട്രോയാണ്, 11 കിലോമീറ്റർ. അതു പൂർത്തിയാക്കാൻ 6.3 വർഷം വേണ്ടിവന്നു.

കൊച്ചി ഒന്നാമതായ വേറെയും കാര്യങ്ങളുണ്ട്. വേഗത്തിലുള്ള ട്രയൽ റൺ. മൂന്നുവർഷം കൊണ്ടു കൊച്ചി മെട്രോ പരീക്ഷണ ഓട്ടം നടത്തി. മെട്രോ റെയിൽ ചീഫ് സേഫ്റ്റി കമ്മിഷണർ ഉദ്ഘാടനത്തിന് ഏറ്റവും കൂടുതൽ ദൂരം പരിശോധന നടത്തിയതും കൊച്ചി മെട്രോയിൽ, 13 കിലോമീറ്റർ. രാജ്യത്തെ മെട്രോകളിൽ ഏറ്റവും വേഗത്തിൽ സുരക്ഷാ പരിശോധന പൂർത്തിയായതും കൊച്ചി മെട്രോയിൽത്തന്നെ.