ബാഹുബലി 2 ബ്രഹ്മാണ്ഡ ഹിറ്റ്, രാജമൗലി സ്വന്തമാക്കി ആഡംബര കാർ

Rajamouli's BMW 7 Series

ഇന്ത്യൻ സിനിമയിലെ കളക്‌ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ബാഹുബലി 2. ചിത്രം പ്രദർശനത്തിനെത്തി 50 ദിവസങ്ങൾ പിന്നിടുമ്പോഴും തീയേറ്ററുകളിൽ ആവേശത്തിനു കുറവൊന്നുമില്ല. 1700 കോടിയും കടന്ന് രാജ്യത്ത് ആദ്യമായി 2000 കോടി നേടുന്ന ആദ്യ ചിത്രം എന്ന റെക്കോർഡിലേക്കു നീങ്ങുന്ന ബാഹുബലി, സംവിധായകൻ രാജമൗലിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്.

Rajamouli's BMW 7 Series

ബാഹുബലിയുടെ സൂപ്പർ ഡ്യൂപ്പർ വിജയം ആഘോഷിക്കാൻ ആഡംബരകാർ സ്വന്തമാക്കിയിരിക്കുന്നു സംവിധായകൻ എസ് എസ് രാജമൗലി. ജർമൻ കാർനിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി സെലൂണായ സെവൻ സീരീസിലാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അമരക്കാരന്റെ ഇനിയുള്ള യാത്ര. ഏകദേശം 1.25 കോടി രൂപ എക്സ്ഷോറൂം വിലയുള്ള വാഹനം കഴിഞ്ഞ ദിവസമാണു രാജമൗലി സ്വന്തമാക്കിയത്. ഔഡിയുടെ ആഡംബരക്കാറും രാജമൗലിയുടെ ഗ്യാരേജിൽ നേരത്തെ ഇടംനേടിയിരുന്നു.

Rajamouli & Prabhas

ബിഎംഡബ്ല്യൂ നിരയിലെ ഏറ്റവും മികച്ച ആഡംബരക്കാറാണ് സെവൻ സീരിസ്. പെട്രോൾ ഡീസൽ വകഭേദങ്ങളുണ്ട്. 3 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന മോ‍ഡൽ 262 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കും നൽകുമ്പോൾ 4.5 ലീറ്റർ പെട്രോൾ എൻജിന് മോഡലിന് 450 ബിഎച്ച്പി കരുത്തും 650 എൻഎം ടോർക്കുമുണ്ട്. 1.16 കോടി രൂപ മുതൽ 2.3 കോടി രൂപവരെയാണ് വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില.

Read More: Auto News Fasttrack