രണ്ടു ലക്ഷം രൂപ വിലക്കുറവിൽ ടൊയോട്ട ഫോർച്യൂണർ, 98,500 രൂപ വിലക്കുറവിൽ ഇന്നോവ

ഒരു രാജ്യം, ഒരു നികുതി എന്ന പ്രഖ്യാപനവുമായി ജിഎസ്ടി നിലവിൽ വന്നുകഴിഞ്ഞു. ജിഎസ്ടി നിരക്കുകള്‍ പ്രഖ്യാപിച്ചപ്പോൾ ഏറ്റവുമധികം ഗുണം കിട്ടുന്നത് യൂട്ടിലിറ്റി വാഹനങ്ങൾക്കാണ്. മുൻപ് 55 ശതമാനമായിരുന്ന നികുതി ജിഎസ്ടി പ്രകാരം 43 ശതമാനമായി കുറഞ്ഞു. നികുതി കുറഞ്ഞതിന്റെ ഗുണം ഉപഭോക്താക്കൾക്ക് കൈമാറുകയാണു വാഹനനിർമാതാക്കൾ.

ടൊയോട്ട തങ്ങളുടെ യൂട്ടിലിറ്റി വാഹനങ്ങളുടെ വില ഏകദേശം 13 ശതമാനം വരെയാണു കുറച്ചിരിക്കുന്നത്. പ്രീമിയം എസ്‌യുവി  ഫോർച്യൂണറിനു 2.17 ലക്ഷം രൂപവരെയും ഇന്നോവ ക്രിസ്റ്റയ്ക്കു 98,500 രൂപവരെയും വില കുറച്ച കമ്പനി കൊറോള ആൾട്ടിസിന് 92,500 രൂപവരെയും എറ്റിയോസിന് 24,000 രൂപ വരെയും എറ്റിയോസ് ലിവയ്ക്ക് 10,500 രൂപവരെയും വിലകുറച്ചിട്ടുണ്ട്.

Read More: Auto News Auto Tips Fasttrack