ലിവയ്ക്ക് ചുവപ്പു രാശി...

etios-liva-6
SHARE

ബോണറ്റിനു മുന്നിൽ ടൊയോട്ട ലോഗോയുണ്ടെങ്കിൽപ്പിന്നെ പേടിക്കേണ്ടെന്നാണു പ്രമാണം. ടൊയോട്ടയ്ക്കു ലോകത്തൊട്ടാകെയുള്ള ഈ വിശ്വാസ്യത ദശകങ്ങൾ ഊട്ടിയുറപ്പിച്ചതാണ്. ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കള്‍ ഇതേ വിശ്വാസ്യതയുടെ പര്യായമായി ഇന്ത്യയിലും സജീവ സാന്നിധ്യം.

etios-liva-1
Etios Liva Limited

∙ ലിമിറ്റഡ്: ജാപ്പനീസ് കാർ നിർമാണ ഭീമന്മാർ ഇപ്പോൾ വാർത്തയിലെത്തുന്നത് ലിവയിലൂടെയാണ്. പുതിയ കാറല്ല ലിവ. എന്നാലിപ്പോൾ ലിമിറ്റഡ് എഡിഷൻ ലിവ പുതു തരംഗമായി വിപണിയിലെത്തുന്നു. കാര്യമായ പരിഷ്കാരങ്ങൾ അടുത്തയിടെയുണ്ടായ ലിവ ഈ മാറ്റങ്ങളിലൂടെ വീണ്ടും കാലികമാവുകയാണ്.

∙ ലിവയോ? 2011 മുതൽ എറ്റിയോസ് സീരീസ് ഇന്ത്യയിലിറങ്ങുന്നു. നാലു ലക്ഷം പിന്നിട്ട് അഞ്ചു ലക്ഷം കാറുകളിലേക്ക് കുതിക്കുകയാണ് എറ്റിയോസും ലിവയും. ഈ വിജയത്തിെൻറ ആഘോഷം കൂടിയാണ് ലിമിറ്റഡ് എഡിഷൻ.

etios-liva-5
Etios Liva Limited

∙ ഹോട്ട് സ്ട്രീക്ക്: ലിമിറ്റഡ് എഡിഷൻ ലിവയുടെ പേരതാണ്. ഗ്രില്ലിനു താഴെയും ഫോഗ് ലാംപിനു ചുറ്റിലും ചുവപ്പു നിറത്തിലുള്ള ഫിനിഷാണ് ലിമിറ്റഡ് എഡിഷനിലെ മുഖ്യമാറ്റം. ഇതേ ചുവപ്പ് ഡോർ ഹാൻഡിലുകളിലേക്കും പടരുന്നു. വെളുപ്പും കറുപ്പും സമന്വയത്തിൽ മാത്രമാണ് ലിമിറ്റഡ് എഡിഷൻ.

∙ കറുപ്പും വെളുപ്പും: വെളുത്ത നിറമാണ് ലിമിറ്റഡ് എഡിഷന്. മുകൾവശത്തിന് കറുപ്പു വന്നത് കാഴ്ചയിൽ വരുത്തിയ മാറ്റം ചെറുതല്ല. ഇതിനൊപ്പം കറുപ്പു ഫിനിഷുള്ള ഗ്രിൽ, ക്രോമിയം ബേസലുള്ള ഫോഗ് ലാംപ്, ഫോഗ് ലാംപിനു ചുറ്റും കാർബൺഫൈബർ ഫിനിഷ് എന്നിവയും തുടരുന്നു. സ്പോർട്ടി റൂഫ് സ്പോയ്‌ലർ. വിങ് മിററുകൾ ഉള്ളിൽനിന്നു മടക്കാനും തുറക്കാനുമാവും.

etios-liva-3
Etios Liva Limited

∙ കറുപ്പിനഴക്: ബെയ്ജിനു പകരം കറുപ്പാണ് അകം മുഴുവൻ. ചുവപ്പ് ആക്സൻറുകൾ ഡാഷിലുണ്ട്. ഗിയർ നോബിനും എ സി വെൻറിനും കറുപ്പിനൊപ്പം ചുവപ്പു ഫിനിഷ്. സ്പോർടി മൂന്നു സ്പോക് സ്റ്റീയറിങ്. 6.8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം. സ്റ്റീയറിങ്ങിൽ സ്റ്റീരിയോ നിയന്ത്രണം. പിയാനോ ബ്ലാക്ക് ഇൻസ്ട്രമെൻറ് ക്ലസ്റ്റർ. വലിയ, സുഖകരമായ സീറ്റുകൾ. പിന്നിലെ മൂന്നു ഹെഡ്റെസ്റ്റുകളും ഊരി മാറ്റാം. 

സുരക്ഷ മുന്നിൽ: ഡ്യുവൽ മുൻ എയർ ബാഗ്, എബിഎസ്, ഇബിഡി. അഞ്ചു സീറ്റുകൾക്കും ത്രീ പോയിന്റ് ഇഎൽആർ സീറ്റ് ബെൽറ്റ്. മുൻ സീറ്റ് ബെൽറ്റുകൾക്ക് പ്രീ ടെൻഷനർ, ഫോഴ്സ് ലിമിറ്റർ സൗകര്യങ്ങൾ, സുരക്ഷിതമായ ചൈൽഡ് സീറ്റ് ലോക്ക്. 

etios-liva-4
Etios Liva Limited

∙ സുഖയാത്ര: അഞ്ചു പേർക്ക് സുഖമായിരിക്കാം. വലിയ ഡോറുകൾ. ആവശ്യത്തിലധികം ഹെഡ് റൂം. പിന്നിൽ നടുക്കിരിക്കുന്ന യാത്രക്കാരന് കാലു സുഖമായി വയ്ക്കാൻ പരന്ന പ്ലാറ്റ്ഫോം. 

∙ സ്റ്റോറേജ്: 13 ലീറ്ററാണ് ഗ്ലൗവ് ബോക്സ്. പുറമെ കുപ്പികളും ഗ്ലാസും മൊബൈൽ ഫോണുമൊക്കെ സൂക്ഷിക്കാൻ ധാരാളം സ്ഥലം. ഡിക്കി 251 ലീറ്റർ. ഗ്ലൗവ് ബോക്സ് കൂൾ ബോക്സാകാൻ ഒരു അടപ്പു തുറന്നാൽ മതി.

∙ എൻജിൻ: 1.2 ലീറ്റർ പെട്രോൾ എൻജിന് 1197 സിസി, നാലു സിലണ്ടർ, 80 പിഎസ്. ഷോർട്ട് ഗിയറിങ്ങും മോശമല്ലാത്ത ടോർക്കും ഏതു ഗിയറിലും ആവശ്യത്തിനു ശക്തിയിൽ നിർത്തുന്നുണ്ട്. 1364 സിസി നാലു സിലണ്ടർ ഡീസൽ നിശ്ശബ്ദം കാര്യങ്ങൾ നിർവഹിക്കാൻ വിരുതൻ. 68 ബിഎച്ച്പി എൻജിൻ ഡ്രൈവബിലിറ്റിയിൽ ഏതു വലിയ കാറിനെയും നാണിപ്പിക്കും. ആവശ്യത്തിനു ലഭിക്കുന്ന ശക്തിയും ടോർക്കും.

etios-liva
Etios Liva Limited

∙ െെമലേജ്: പെട്രോളും ഡീസലും ഇന്ധനക്ഷമതയിൽ മുന്നിൽ. ലീറ്ററിന് 23.59 കിലോമീറ്ററാണ് ഡീസൽ മോഡലിന് സർട്ടിഫൈ ചെയ്ത മൈലേജ്. പെട്രോളിന് 18.16.

∙ ക്വാളിസ്: ഉന്നതഗുണനിലവാരം ടൊയോട്ട ആദ്യമായി ഇന്ത്യയിലെത്തിക്കുന്നത് ക്വാളിറ്റിയും സർവീസും സംയോജിക്കുന്ന ക്വാളിസിലൂടെയാണ്. അന്ന് ആദ്യമായി നാം തൊട്ടറിഞ്ഞ ടൊയോട്ടയുടെ ഗുണനിലവാരം എറ്റിയോസും ലിവയും അടക്കം എല്ലാ ടൊയോട്ടകളും പിന്തുടരുന്നു. വാങ്ങി ഉപയോഗിച്ച് ലക്ഷക്കണക്കിനു കിലോമീറ്റർ ഒാടിക്കഴിയുമ്പോഴും പുത്തൻ കാറുകൾക്കു സമം.

∙ വില: പെട്രോൾ 6.57 ലക്ഷം മുതൽ. ഡീസൽ 7.72 ലക്ഷം മുതൽ. എക്സ് ഷോറൂം വില.

∙ ടെസ്റ്റ് െെഡ്രവ്: നിപ്പോണ്‍ ടൊയോട്ട 9847086007

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA