ജീപ്പിനെങ്ങനെ വില കുറഞ്ഞു?

Jeep Compass

ജീപ്പ് ആരാധകരെ കൊതിപ്പിച്ചുകൊണ്ടാണ് കോംപസിന്റെ വില പ്രഖ്യാപിച്ചത്. പെട്രോൾ മോഡലിന് 14.95 മുതൽ 19.40 ലക്ഷം വരെയും ഡീസൽ മോഡലിന് 15.45 മുതൽ 20.65 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറും വില. ലക്ഷ്വറി എസ് യു വികൾക്ക് മാത്രമല്ല കോംപാക്റ്റ് എസ് യു വി വിഭാഗത്തില്‍  വരെ ഭീഷണിയാണ് കോംപസ്. ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ജീപ്പ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ വൻ വില കുറവാണ് കോംപസിന്. ബാക്കി മോഡലുകളെല്ലാം ഇറക്കുമതി ചെയ്യുന്നതും കോംപസ് ഇന്ത്യയിൽ നിർമിക്കുന്നതുമാണെന്ന് ന്യായം പറയാമെങ്കിലും വിപണിയിൽ ചലനം സൃഷ്ടിക്കാൻ തന്നെയാണ് കമ്പനി വില കുറച്ചിരിക്കിയിരിക്കുന്നത്.

Jeep Compass

ജീപ്പ് കോംപസിന്റെ അമേരിക്കൻ വില 20995 ഡോളർ മുതൽ 28995 ഡോളർ വരെ ഏകദേശം 1,347,303 രൂപ മുതൽ 1,860,684 രൂപ വരെ. അമേരിക്കൻ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ജീപ്പിന് ഇന്ത്യയിൽ വില കൂടുതലല്ലേ എന്ന സംശയം തോന്നാം. എന്നാൽ നിലവിൽ ഗ്രാൻഡ് ചെറോക്കിക്ക് 75.15 ലക്ഷം രൂപ മുതൽ 1.07 കോടി രൂപ വരെയും ‘റാംഗ്ലർ അൺലിമിറ്റഡ് ഡീസൽലിന്  64.45 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില. അമേരക്കൻ മോഡൽ ഗ്രാന്റ് ചെറോക്കിക്ക് 30395  മുതൽ 66895 ഡോളർ വരെയും (ഏകദേശം 1,950,526 രൂപ മുതൽ 4,292,675 രൂപ) റാംഗ്ലർ‌ അൺലിമിറ്റഡ് 27,895  മുതൽ 42,945 ഡോളർ (ഏകദേശം 1,790,032 രൂപ മുതൽ 2,755,795 രൂപ) വരെയുമാണ് അമേരിക്കൻ വില. പൂർണ്ണമായും ഇറക്കുമതി ചെയ്യുമ്പോൾ എകദേശം 130 ശതമാനം ഇറക്കുമതി ചുങ്കം നൽകണം. അവ ചേർത്താലും നിലവിലെ ഇന്ത്യൻ വിലയുടെ അത്രയും വരാൻ സാധ്യതയില്ല. 

Jeep Compass

അപ്പോൾ കോംപസിന്റെ വില കമ്പനി എങ്ങനെ കുറച്ചു. വിപണി പിടിക്കാനുള്ള തന്ത്രമാണെങ്കിലും നിർമാണ നിലവാരത്തിൽ വെള്ളം ചേർക്കാതെ ഇതിനു കഴിയാൻ സാധിക്കില്ല എന്നു വേണം കരുതാൻ. 2 ലീറ്റർ മൾ‌ട്ടിജെറ്റ് ഡീസൽ, 1.4 ലീറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളാണ് കോംപസിനുള്ളത്. ഫോക്സ്‌വാഗൻ ട്വിഗ്വാൻ‌, ഔഡി ക്യൂ3, ഹ്യുണ്ടേയ് ട്യൂസോൺ തുടങ്ങിയ വാഹനങ്ങളുള്ള ലക്ഷ്വറി എസ് യു വി സെഗ്മെന്റിലേയ്ക്കാണ് കമ്പനി അവതരിപ്പിച്ചതെങ്കിലും എൻജിൻ ശേഷി മാറ്റി നിർത്തായാൽ ഇന്റീരിയർ നിലവാരത്തിൽ കോംപസ് എത്രത്തോളം മുന്നിലാണെന്ന് കണ്ടുതന്നെ അറിയണം. വില മാത്രം പരിഗണിക്കുകയാണെങ്കിൽ ഹ്യുണ്ടായ് ക്രേറ്റ, മഹീന്ദ്ര എക്സ്‌യുവി 500 (എക്സ്‌യുവി ഏഴ് സീറ്ററാണ്) എന്നിവയാണ് കോംപസിന്റെ  പ്രധാന എതിരാളികൾ. 

Jeep Compass

അമേരിക്കൻ മോഡലും ഇന്ത്യൻ മോ‍ഡലും തമ്മിൽ വലിയ അന്തരമുണ്ട്. സൺറൂഫ് അടക്കമുള്ള സംവിധാനങ്ങൾ‌ അമേരിക്കൻ കോംപസിന് നൽകുമ്പോൾ ഇന്ത്യൻ വകഭേദത്തിന് അതു നൽകിയിട്ടില്ല. ആക്ടീവ് ഡ്രൈവ് വിത്ത് സെലക്ട് ടെറൈൻ സിസ്റ്റത്തിന്റെ ഇന്ത്യൻ വകഭേദത്തിന് ഓട്ടോ, സ്നോ, സാന്റ്, മഡ് തുടങ്ങിയ ടൈറൈൻ സെലക്ഷനുകളുണ്ടെങ്കിൽ അമേരിക്കൻ മോഡലിന് ഇവയെ കൂടാതെ റോക്ക് ടെറൈൻ ഡ്രൈവ് കൂടെയുണ്ട്.

അമേരിക്കൻ കോംപസിന്റെ സവിശേഷതകൾ

നാവിഗേഷൻ, കെയിപ്പബിലിറ്റ് ഡേറ്റ, പെർഫോമൻസ് സ്റ്റാസ്റ്റിക്സ്, വെഹിക്കിൾ ഡൈനാമിക്സ് തുടങ്ങി നിരവധി ഫീച്ചറുകളുള്ള ഏഴ് ഇഞ്ച് ‍ഡ്രൈവർ ഇൻഫോടൈൻമെന്റ് സിസ്റ്റം. ഹീറ്ററുള്ള മുൻ സീറ്റുകളും സ്റ്റിയറിങ് വീലുമുണ്ട് അമേരിക്കൻ കോംപസിൽ. സുരക്ഷയ്ക്കായി ഏഴു എയർ ബാഗുകൾ, ഫുൾ സ്പീഡ് ഫോർവേർഡ് കൊളിഷൻ വാർണിങ് വിത്ത് ആക്ടീവ് ബ്രെക്കിങ്, ലൈൻ കീപ്പ് ആസിസ്റ്റ്, റിയർ പാർക്ക് അസിസ്റ്റ്, ബൈന്റ് സ്പോട്ട് മോണിറ്ററിങ് എല്ലാം അടങ്ങിയ 360 ഡിഗ്രി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.  കൂടാതെ ഇലക്ട്രേണിക് സ്റ്റൈബിലിറ്റി കൺട്രോൾ, റെയിൻ സെൻസറിങ് വൈപ്പർ, വിന്റ് ഷീൽഡ് വൈപ്പർ ഡീ ഐസർ, വോയിസ് കമാന്റ്, ടയർ പ്രെഷർ മോണിറ്റർ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ബാറ്ററി റൺ ഡൗൺ പ്രൊട്ടക്്ഷൻ തുടങ്ങിയ സാങ്കേതിക വിദ്യകളും അമേരിക്കൻ കോംപസിലുണ്ട്.