പെട്രോൾ പമ്പിൽ നിന്ന് സിഗരറ്റുവലിച്ചു, പിന്നെ സംഭവിച്ചത് ?

Image Captured From Youtube Video

പെട്രോൾ പമ്പിൽ നിന്ന് പുകവലിക്കുകയോ മൊബൈൽ ഫോൺ ഉപയോഗിക്കയോ ചെയ്യരുതെന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം. ചെറിയൊരു തീപ്പൊരി മതി വലിയ അപകടങ്ങളുണ്ടാവാൻ. എന്നാൽ അറിഞ്ഞുകൊണ്ടും അത് അവഗണിച്ചാൽ എന്തായിരിക്കും അവസ്ഥ. ചെയ്യരുത് എന്ന വിലക്കും അവഗണിക്കുന്നവർ ഇതൊരു പാഠമാകണം.

ബൾഗേറിയയിലെ സോഫിയായി നഗരത്തിലാണ് സംഭവം അരങ്ങേറിയത്. പെട്രോൾ പമ്പിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കാറിൽ ഇന്ധനം നിറയ്ക്കാനെത്തിയ യുവാക്കളിൽ ഒരാളുടെ കയ്യിൽ എരിയുന്ന സിഗരറ്റുണ്ടെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇവിടെ നിന്ന് സിഗരറ്റ് വലിക്കരുതെന്ന് പെട്രോൾ പമ്പിലെ ജീവനക്കാരൻ ആവർത്തിച്ച് പറയുന്നുണ്ട്. എന്നാൽ യുവാവ് ഇതൊന്നും ചെവിക്കൊള്ളുന്നില്ല. അവസാനം ജീവനക്കാരൻ ഫയർ എക്സിറ്റിംഗ്വിഷർ ഈ യുവാവിനു നേരെ പ്രയോഗിക്കുകയായിരുന്നു. അറിഞ്ഞുകൊണ്ട് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത യുവാവിനെ മാതൃകാപരമായി ശിക്ഷിച്ച പെട്രോൾ പമ്പ് ജീവനക്കാരന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

പെട്രോൾ പമ്പിൽ ഇക്കാര്യങ്ങൾ ചെയ്യരുതേ

എളുപ്പത്തിൽ തീപിടിക്കുന്ന ഇന്ധനമാണ് പെട്രോൾ. അതുകൊണ്ട് തന്നെ പെട്രോളിനെ കൈകാര്യം ചെയ്യുമ്പോൾ ഇരട്ടി ശ്രദ്ധവേണം. 

∙ പെട്രോൾ പമ്പിൽ നിന്ന് പുകവലിക്കാൻ പാടില്ല കാരണം സിഗരറ്റിൽ നിന്നുണ്ടാവുന്ന ചെറിയൊരു സ്പാർക്ക് വലിയ അപകടങ്ങൾക്ക് വഴി വെച്ചേക്കാം.

∙ പെട്രോൾ നിറയ്ക്കുമ്പോൾ എൻജിൻ ഓഫ് ചെയ്യാൻ ശ്രദ്ധിക്കണം. കാരണം വാഹനത്തിന്റെ ചുടുപിടിച്ച പ്രതലവുമായി പെട്രോൾ ചേർന്നാണ് ചിലപ്പോൾ തീപിടിച്ചേക്കാം.

∙ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ തീപിടിക്കുന്നതിന് കാരണമായേക്കാം.