മാരുതി ഡിസയറിന് ഭീഷണിയാകാൻ എറ്റിയോസിന്റെ പകരക്കാരൻ യാരിസ് സെ‍ഡാൻ

Toyota Yaris Ativ

കോംപാക്റ്റ് സെ‍ഡാൻ സെഗ്മെന്റിൽ മാരുതി സുസുക്കി ഡിസയറിന് ഭീഷണി സൃഷ്ടിക്കാൻ പുതിയ കാറുമായി ജപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട എത്തുന്നു. തായ്‌ലാൻഡിൽ പുറത്തിറക്കിയ യാരിസ് സെഡാനായിരിക്കും എറ്റിയോസിന്റെ പകരക്കാരനായി ഇന്ത്യയിലെത്തുക. 2020 ൽ എറ്റിയോസിന്റെ നിർമാണം അവസാനിപ്പിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ പുതിയ കോംപാക്റ്റ് സെ‍ഡാനെ കമ്പനി ഉടൻ ഇന്ത്യയിലെത്തിച്ചേക്കും. 

Toyota Yaris Ativ

സെഡാനെ കൂടാതെ യാരിസ് ഹാച്ച്ബാക്കിനേയും ടൊയോട്ട ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതുവരെ കമ്പനി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. യാരിസ് സെ‍ഡാൻ‌ ഡിസയർ, അമിയോ, അസ്പയർ, എക്സ്‍‍‍സെന്റ് തുടങ്ങിയ വാഹനങ്ങളുമായി ഏറ്റമുട്ടുമ്പോൾ ഹാച്ച്ബാക്ക് ബലേനൊ, ഐ 20 തുടങ്ങി വാഹനങ്ങളുമായി ഏറ്റുമുട്ടും. 

നിലവിൽ തായ്‍‌ലാന്റ് വിപണിയിലുള്ള വാഹനത്തിൽ 87 ബിഎച്ച്പി കരുത്തുള്ള 1.2 ലീറ്റർ പെട്രോൾ എൻജിൻ മാത്രമേയുള്ള എന്നാൽ ഇന്ത്യയിലെത്തുമ്പോള്‍ 1.4 ലീറ്റർ ഡീസൽ എൻജിനുമുണ്ടാകും. ഇന്ത്യയ്ക്കു വേണ്ടി വികസിപ്പിച്ച് 2010 ൽ പുറത്തിറക്കിയ എറ്റിയോസ് നിലവിൽ ഇന്തോനേഷ്യ, ബ്രസീൽ, സൗത്ത് ആഫ്രിക്ക തുടങ്ങിയ വിപണികളിൽ വിൽപ്പനയ്ക്കുണ്ട്. 1999 മുതൽ രാജ്യാന്തര വിപണിയിലുള്ള യാരിസ് ടൊയോട്ടയുടെ ജനപ്രിയ കാറുകളിലൊന്നാണ്.