ഔഡി കാറിനു മുകളിൽ ക്രെയിൻ വീണു, ഡ്രൈവർ രക്ഷപ്പെട്ടത് അദ്ഭുതകരമായി

Image Captured From Youtube Video

ഡ്രൈവർമാർക്ക് റോഡിൽ അപ്രതീക്ഷിതമായി പല പ്രതിബന്ധങ്ങളേയും റോ‍ഡിൽ നേരിടേണ്ടി വരാറുണ്ട്. ആ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നത് ചിലപ്പോൾ എതിരെ വരുന്ന മറ്റുവാഹനങ്ങളാണെങ്കിൽ ചിലപ്പോൾ മൃഗങ്ങളായിരിക്കും. ചൈനയിലെ സുസായി പ്രൊവിൻസിലെ ഒരു കാർ യാത്രക്കാരൻ നേരിടേണ്ടി വന്നത് ഇതൊന്നുമായിരുന്നില്ല. തലനാരിഴക്ക് രക്ഷപ്പെടുക എന്നുപറഞ്ഞാൽ ഇതാണ് എന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോ കണ്ടവർ പറയുന്നത്.

തന്റെ ഔഡി കാറിൽ സഞ്ചരിക്കുകയായിരുന്നു ലീ എന്ന ഇരുപത്തിയൊമ്പതുകാരൻ പെട്ടന്നാണ് തന്റെ ജീവൻ തന്നെ എടുത്തേക്കാവുന്ന അപകടത്തിൽ ചെന്നു പെട്ടത്. തൊട്ടടുത്തുള്ള ഹെവിഡ്യൂട്ടി ക്രെയിൽ മറിഞ്ഞ് വീണത് ലീയുടെ ഔഡി കാറിന് മുകളിൽ. കാറിനുള്ളിലുള്ളയാൾ മരിച്ചുവെന്ന് എല്ലാവരും കരുതി. എന്നാൽ എല്ലാവെയും അദ്ഭുതപ്പെടുത്തി ലീ പുറത്തിറങ്ങി. അതും ഒരു പോറൽ പോലുമേൽക്കാതെ.